Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical College

Wayanad

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ജ​ന​കീ​യ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എം​പി ഓ​ഫി​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ കേ​ന്ദ്ര​വു​മാ​യി(​എ​സ്എ​ച്ച്ആ​ര്‍​പി​സി) സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജ​ന​കീ​യ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രി​യ​ങ്ക ഗാ​ന്ധി എം​പി​യു​ടെ കൈ​നാ​ട്ടി ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ചും തു​ട​ര്‍​ന്ന് ധ​ര്‍​ണ​യും ന​ട​ത്തി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യ്ക്ക് സ​മീ​പം സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ എം​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ് പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു. എം​പി ഓ​ഫി​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ എ​സ്എ​ച്ച്ആ​ര്‍​പി​സി ജി​ല്ലാ ഘ​ട​കം ര​ക്ഷാ​ധി​കാ​രി അ​ഡ്വ. വി.​പി. എ​ല്‍​ദോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് വ്യ​ക്ത​മാ​യ ന​യം ഇ​ല്ലാ​ത്ത​താ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് നി​ല​പാ​ട് അ​റി​യി​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന ത​ട​സ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ട​ക്കി​മ​ല​യി​ല്‍ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തും മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ത​റ​ക്ക​ല്ലി​ട്ട​തു​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ദ്ധ​തി ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഇ​ല്ലാ​ത്ത പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​റ​ഞ്ഞ് അ​ട്ടി​മ​റി​ച്ചു. മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി താ​ത്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യി ഉ​യ​ര്‍​ത്തി. ഇ​ത് എ​ന്തി​നാ​ണെ​ന്ന് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​രി​ശോ​ധി​ക്ക​ണം.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥി​ര​നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് ജി​ല്ല​യി​ല്‍​നി​ന്നു​ള്ള മ​ന്ത്രി​യും എം​പി​യും ബ​ത്തേ​രി എം​എ​ല്‍​എ​യും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ല്‍​കി​യ നാ​ല് നി​വേ​ദ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​നു​ള്ള മ​ര്യാ​ദ​പോ​ലും എം​പി കാ​ണി​ച്ചി​ല്ല. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ബ​ത്തേ​രി എം​എ​ല്‍​എ​യു​ടെ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ഡ്വ. എ​ല്‍​ദോ പ​റ​ഞ്ഞു. എ​സ്എ​ച്ച്ആ​ര്‍​പി​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. പ്രേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​വി. ഗോ​കു​ല്‍​ദാ​സ്, ചെ​യ​ര്‍​മാ​ന്‍ ഡോ. ​എം. ബാ​ല​കൃ​ഷ്ണ​ന്‍, വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്‍. യാ​സി​ന്‍ ഒ​മ​ര്‍, കെ.​കെ.​എ​സ്. നാ​യ​ര്‍, ജോ​ണി പാ​റ്റാ​നി, കെ.​വി. പ്ര​കാ​ശ്, കെ.​എ​ന്‍. ശ്രീ​ധ​ര​ന്‍, അ​ഡ്വ. ഷീ​ബ മാ​ത്യു, ഉ​സ്മാ​ന്‍ ചാ​ത്ത​ന്‍​ചി​റ, വ​ര്‍​ഗീ​സ് വ​ട്ടേ​ക്കാ​ട്ട്, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ പാ​റ​ന്നി​യ​ത്ത്, സാം ​പി. മാ​ത്യു, വി​ജ​യ​ന്‍ പ​ന​മ​രം, വി.​കെ. ബി​നു, ബി​ജു പു​ള​ക്ക​ര, മോ​ഹ​ന്‍ തൊ​ട്ടി​ല്‍​പാ​ലം, പി.​പി. വാ​സു​ദേ​വ​ന്‍ മ​ട​ക്കി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നു​ക​ൾ ഇ​രു​ട്ടി​ൽ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വേ​ശ​നക​വാ​ട​ങ്ങ​ളാ​യ ജം​ഗ്ഷ​നു​ക​ൾ ഇ​രു​ട്ടി​ൽ. എം​സി റോ​ഡി​ലെ ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​നി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ലും (ജോ​ർ​ജ് ജോ​സ​ഫ് പൊ​ടി​പാ​റ റൗ​ണ്ട്) വെ​ളി​ച്ച​മി​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും മ​റ്റു സ്ട്രീ​റ്റ് ലൈ​റ്റു​ക​ളും തെ​ളി​യു​ന്നി​ല്ല.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എം​സി റോ​ഡി​ൽ ബ​സ് ഇ​റ​ങ്ങി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തേ​ണ്ട​വ​ർ​ക്ക് ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​നി​ലെ ഇ​രു​ട്ട് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ലെ പൊ​ടി​പാ​റ റൗ​ണ്ടി​നു സ​മീ​പ​മു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡ് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സ​മൂ​ഹ്യ വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ക​യാ​ണ്. ഇ​വി​ടം ക​ട​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന കാ​ത്തി​രി​പ്പു​കാ​രും സ​ന്ദ​ർ​ശ​ക​രും ഈ ​വെ​യ്റ്റിം​ഗ് ഷെ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്. ഇ​വ​ർ​ക്കും വെ​ളി​ച്ച​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. റോ​ഡി​ന്‍റെ​യും ലൈ​റ്റു​ക​ളു​ടെ​യും പ​രി​പാ​ല​ന ചു​മ​ത​ല കെ​എ​സ്ടി​പി​ക്കാ​ണ്. ലൈ​റ്റു​ക​ളു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.\

 

District News

മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴ​വ്; വീട്ടമ്മയുടെ കണ്ണിന് ഗുരുതരപരിക്ക്

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാപ്പിഴ​വ്. തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ക​ണ്ണി​ൽ പ​തി​ച്ച ലെ​ൻ​സ് എ​ടു​ക്കാ​ൻ ക​ഴി​യാ​താ​യി. പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ. ആ​റാ​ട്ടു​പു​ഴ ന​ല്ലാ​ണി​ക്ക​ൽ തെ​ക്കേ​യ​റ്റ​ത്ത് വീ​ട്ടി​ൽ ല​ത (67)യു​ടെ വ​ല​തുക​ണ്ണി​ലാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ലെ​ൻ​സ് ത​റ​ച്ചുക​യ​റി​യ​ത്. തി​മി​ര ശ​സ്‌​ത്ര​ക്രി​യ​യ്ക്കാ​യി ബു​ധ​നാ​ഴ്ച​യാ​ണ് ല​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. \

വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ണ്ണി​ലെ പ്ര​ഷ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കുശേ​ഷം ഒ​ൻ​പ​തി​ന് ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​റി​ൽ ക​യ​റ്റി. തി​മി​ര​ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തി​യ മ​റ്റ് 14 രോ​ഗി​ക​ൾ വേ​റെ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ എ​ല്ലാ​വ​രെ​യും ശ​സ്ത്ര​ക്രി​യ ചെ​യ്ത് ഇ​റ​ക്കി​യി​ട്ടും അ​മ്മ​യു​ടെ ശ​സ്‌​ത്ര​ക്രി​യ ക​ഴി​ഞ്ഞി​ല്ല​ന്നാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ ദീ​പി​ക അ​ന്വേ​ഷി​ച്ച​പ്പോ​ൾ പ​റ​ഞ്ഞ​ത്. ഇ​തി​നി​ടെ ശ​സ്‌​ത്ര​ക്രി​യ ക​ഴി​ഞ്ഞ് മ​റ്റു രോ​ഗി​ക​ളെ​ല്ലാം മ​ട​ങ്ങി. പ​ല​ത​വ​ണ അ​ന്വേ​ഷി​ച്ച​പ്പോ​ഴും അ​മ്മ​യെ ശ​സ്ത്ര​ക്രി​യ​ക്ക് ക​യ​റ്റി​യി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി​യെ​ന്ന് ദീ​പി​ക പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 1.35 ഓ​ടെ ല​ത​യെ മു​റി​യി​ലെ​ത്തി​ച്ച് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​താ​യി അ​റി​യി​ച്ചു. എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ളോ​ളം ത​ന്‍റെ ക​ണ്ണി​ൽ കു​ത്തി​യി​ള​ക്കി​യെ​ന്നും മ​റ്റു രോ​ഗി​ക​ളെ 15 മി​നി​ട്ട് കൊ​ണ്ട് പ​റ​ഞ്ഞ​യ​ച്ചു​വെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ തി​മി​രം അ​ധി​ക​മു​ണ്ടെന്നും അ​ത് മു​ഴു​വ​ൻ നീ​ക്കാ​ൻ താ​മ​സ​മു​ണ്ടെന്നു​മാ​ണ് പ​റ​ഞ്ഞ​തെ​ന്ന് ല​ത മകളോട് പ​റ​ഞ്ഞു. ക​ണ്ണി​ന് ശ​ക്ത​മാ​യ വേ​ദ​ന​യു​ണ്ട​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ല​ത​യെ മു​റി​യി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ ഡോ. ​മ​ല്ലി​ക​യെ​ത്തി ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ണ്ണി​ൽ ലെ​ൻ​സ് ഉ​ട​ക്കി​യെ​ന്നും ഇ​ത് പു​റ​ത്തെ​ടു​ക്കാ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലോ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലോ ല​ത​യെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. വി​വ​രം സൂ​പ്ര​ണ്ടി​ന് പ​ര​തി​യാ​യി ന​ൽ​കി​യ​പ്പോ​ൾ, അ​മ്മ​യു​ടെ കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം അ​വ​രും നി​സാ​ര​മാ​യാ​ണ് ക​ണ്ട​തെ​ന്നും ആം​ബു​ല​ൻ​സ് പോ​ലും വി​ട്ടുത​രാ​ൻ തയാറാ​യി​ല്ല​ന്നും മ​ക​ൾ ദീ​പി​ക പ​റ​ഞ്ഞു.

District News

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ​മാ​രെ മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധം

മ​ഞ്ചേ​രി: ജി​ല്ല​ക​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​രെ മാ​റ്റു​ന്ന​തി​നെ​തി​രേ മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ക​ണ്ട് പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു.

മ​റ്റു ആ​ശു​പ​ത്രി​ക​ളി​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി​യി​ലെ ഡോ​ക്ട​ർ​മാ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മ​തി​യാ​യ ചി​കി​ത്സ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ക്സ് റേ ​എ​ടു​ക്കു​ന്ന​തി​നാ​യി രോ​ഗി​ക​ൾ​ക്ക് വെ​യി​ലും മ​ഴ​യും കൊ​ണ്ട് ആ​ശു​പ​ത്രി​ക്ക് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച എം​ആ​ർ​ഐ യ​ന്ത്ര​ത്തി​ന്‍റെ സേ​വ​നം രോ​ഗി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് കൊ​ട​ക്കാ​ട​ൻ ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ജാ​സ് വ​ല്ലാ​ഞ്ചി​റ, ട്ര​ഷ​റ​ർ സു​ഹൈ​ൽ തു​റ​ക്ക​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. നൗ​ഷാ​ദ്, മു​ഹ​മ്മ​ദ​ലി വീ​ന്പൂ​ർ, നാ​സ​ർ തോ​ട്ടു​പൊ​യി​ൽ, റി​യാ​സ് കു​രി​ക്ക​ൾ, ഹ​ക്കീം ചെ​ര​ണി, സി​ദീ​ഖ് വ​ട്ട​പ്പാ​റ, ഷ​മീം തോ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

എ​​ക്സ്റേ ഫി​​ലി​​മി​​ല്ല; മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ രോ​​ഗി​​ക​​ൾ വ​​ല​​യു​​ന്നു

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ എ​​ക്സ്റേ യൂ​​ണി​​റ്റി​​ൽ എ​​ക്സ്റേ ഫി​​ലി​​മി​​ല്ലാ​​ത്ത​​ത് രോ​​ഗി​​ക​​ളെ വ​​ല​​യ്ക്കു​​ന്നു. വാ​​ർ​​ഡു​​ക​​ളി​​ൽ കി​​ട​​ക്കു​​ന്ന രോ​​ഗി​​ക​​ളാ​​ണ് ഇ​​തു​​മൂ​​ലം ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. ഫി​​ലിം ഇ​​ല്ലാ​​ത്ത​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രോ​​ഗി​​ക​​ളു​​ടെ​​യോ കൂ​​ട്ടി​​രി​​പ്പു​​കാ​​രു​​ടെ​​യോ ഫോ​​ണി​​ൽ എ​​ക്സ്റേ ഫ​​ലം ഡി​​ജി​​റ്റ​​ലാ​​യി കൊ​​ടു​​ത്തു​​വി​​ടു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, ഫോ​​ണി​​ല്ലാ​​ത്ത രോ​​ഗി​​ക​​ളാ​​ണെ​​ങ്കി​​ൽ വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യാ​​കും. ഫോ​​ണി​​ല്ലാ​​ത്ത രോ​​ഗി​​ക​​ളു​​ടെ ഫ​​ലം ത​​ങ്ങ​​ളു​​ടെ ഫോ​​ണി​​ൽ കോ​​പ്പി​​ചെ​​യ്തു വാ​​ർ​​ഡി​​ൽ കൊ​​ണ്ടു​​വ​​ന്ന് ഡോ​​ക്ട​​റെ കാ​​ണി​​ക്കേ​​ണ്ട ഗ​​തി​​കേ​​ടി​​ലാ​​ണ് എ​​ക്സ്റേ യൂ​​ണി​​റ്റി​​ലെ ജീ​​വ​​ന​​ക്കാ​​ർ.

ഓ​​ർ​​ത്തോ, സ​​ർ​​ജ​​റി, മെ​​ഡി​​സി​​ൻ തു​​ട​​ങ്ങി​​യ ഒ​​പി​​ക​​ളി​​ൽ വ​​രു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് എ​​ക്സ്റേ വേ​​ണ്ടി വ​​രു​​മ്പോ​​ൾ യൂ​​ണി​​റ്റി​​ൽ​​നി​​ന്നു ഡി​​ജി​​റ്റ​​ൽ എ​​ക്സ്റേ റി​​സ​​ൾ​​ട്ട് ഈ ​​ഒ​​പി​​ക​​ളി​​ലെ കം​​പ്യൂ​​ട്ട​​റി​​ലേ​​ക്ക് അ​​യ​​ച്ചു കൊ​​ടു​​ക്കും. എ​​ന്നാ​​ൽ, കം​​പ്യൂ​​ട്ട​​ർ സം​​വി​​ധാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ യൂ​​റോ​​ള​​ജി, ഇ​​എ​​ൻ​​ടി തു​​ട​​ങ്ങി​​യ ഒ​​പി​​ക​​ളി​​ലെ രോ​​ഗി​​ക​​ളും ഫോ​​ണി​​ൽ റി​​സ​​ൾ​​ട്ട് എ​​ടു​​ത്തു​​കൊ​​ണ്ട് പോ​​കു​​ക​​യാ​​ണ്.

അ​​തേ​​സ​​മ​​യം, എ​​ക്സ്റേ ഫി​​ലിം എ​​ത്തി​​ക്കു​​ന്ന ഏ​​ജ​​ൻ​​സി​​ക്ക് പ​​ണം​​കൊ​​ടു​​ക്കാ​​നി​​ല്ലെ​​ന്നും എ​​ജ​​ൻ​​സി​​യു​​ടെ കൈ​​വ​​ശം ഫി​​ലിം സ്റ്റോ​​ക്കി​​ല്ലാ​​ത്ത​​താ​​ണ് ഇ​​പ്പോ​​ഴ​​ത്തെ അ​​പ​​ര്യാ​​പ്ത​​ത​​യ്ക്കു കാ​​ര​​ണ​​മെ​​ന്നും ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു.

District News

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് : മ​ണ്ണ് നീ​ക്ക​ൽ ആ​രം​ഭി​ച്ചു

മ​ഞ്ചേ​രി: പ്ര​തി​സ​ന്ധി​ക​ൾ നീ​ങ്ങി, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക് നി​ർ​മാ​ണം ഇ​നി അ​തി​വേ​ഗം പൂ​ർ​ത്തി​യാ​കും. കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്നു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള അ​നു​മ​തി ക​ള​ക്ട​ർ ന​ൽ​കി​യ​തോ​ടെ മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​പോ​യ ത​ട​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ണ്ണ് നീ​ക്ക​ൽ ആ​രം​ഭി​ച്ച​ത്.

വൈ​കു​ന്നേ​ര​ത്തോ​ടെ അ​ന്പ​ത് ലോ​ഡ് മ​ണ്ണ് നീ​ക്കി. 12 ലോ​റി​ക​ളും നാ​ല് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത്. കെ​ട്ടി​ടം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും 4000 ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണ് മാ​റ്റാ​ൻ ക​ഴി​യാ​ത്ത​ത് പ്ര​വൃ​ത്തി​യെ ബാ​ധി​ച്ചി​രു​ന്നു. മു​റ്റം, പാ​ർ​ക്കിം​ഗ് ഏ​രി​യ, ക​ക്കൂ​സ് ടാ​ങ്ക് നി​ർ​മാ​ണം എ​ന്നി​വ ത​ട​സ​പ്പെ​ട്ടു. മ​ണ്ണ് നീ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ റ​വ​ന്യു, ജി​യോ​ള​ജി വ​കു​പ്പു​ക​ൾ കാ​ണി​ച്ച നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട്ട് അ​നു​മ​തി ന​ൽ​കി​യ​ത്. ബ്ലോ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം പു​തി​യ ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റാ​നാ​കും. മ​ല​പ്പു​റം ജി​ല്ല​യു​ടെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​രു​ന്ന പ​ദ്ധ​തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ക്രി​ട്ടി​ക്ക​ൽ കെ​യ​ർ ബ്ലോ​ക്ക്.

2021-ൽ ​ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​വ​ദി​ച്ച 23 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 45,000 ച​തു​ര​ശ്ര അ​ടി​യി​ൽ നാ​ലു​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പി​എം ആ​യു​ഷ്മാ​ൻ ഭാ​ര​ത് ഹെ​ൽ​ത്ത് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​നൊ​പ്പം മ​റ്റ് പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ സ​മ​യ​ത്ത് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ ക്ര​മീ​ക​ര​ണം. മേ​ജ​ർ, മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, ഐ​സി​യു, ഹൈ ​ഡി​പെ​ൻ​ഡ​ൻ​സി ബെ​ഡു​ക​ൾ, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ്, ലേ​ബ​ർ റൂം, ​ല​ബോ​റ​ട്ട​റി തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യൊ​രു​ങ്ങു​ന്ന​ത്. ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, കു​ട്ടി​ക​ളി​ലെ അ​പ​സ്മാ​രം തു​ട​ങ്ങി അ​ടി​യ​ന്ത​ര ഐ​സി​യു ചി​കി​ത്സ​യ്ക്ക് വ​ന്നാ​ൽ ഇ​ത് വ​ലി​യ ആ​ശ്വാ​സ​മാ​കും. നി​ല​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഭൂ​രി​ഭാ​ഗം പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ് പ​തി​വ്. പു​തി​യ ബ്ലോ​ക്ക് തു​റ​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ സ്വ​ന്തം നാ​ട്ടി​ൽ ത​ന്നെ ല​ഭ്യാ​കും.

District News

കോഴിക്കോട് ഗവ. മെ​ഡി​ക്കൽ കോ​ള​ജി​ല്‍ പ്രതിസന്ധി രൂക്ഷം

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ച് എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം.​

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും ത​സ്തി​ക​ക​ൾ വ​ർ​ധി​പ്പി​ക്കാ​ത്ത​തും ഉ​ള്ള ജീ​വ​ന​ക്കാ​രെ മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തു​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. സ​മീ​പ കാ​ല​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.​
ഏ​താ​നും ആ​ഴ്ച​ക​ളാ​യി പ​നി​ക്കാ​ലം കൂ​ടി​യാ​യ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കു​ത്ത​നെ കൂ​ടി. ജൂ​ലൈ​യി​ൽ 30,208 പേ​രാ​ണ് പ​നി ബാ​ധി​ച്ച് എ​ത്തി​യ​ത്. ഈ ​മാ​സം ഇ​തു​വ​രെ ഇ​ത് ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വ​രും. വി​വി​ധ അ​സു​ഖ​ങ്ങ​ൾ ബാ​ധി​ച്ച് ശ​രാ​ശ​രി 500ലേ​റെ പേ​രെ​യാ​ണ് ഒ​രു ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

ഇ​ത് ന​ഴ്സു​മാ​രു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ​യും ജോ​ലി ഭാ​ര​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​രു ന​ഴ്സ് അ​മ്പ​തും നൂ​റും വ​രെ രോ​ഗി​ക​ളെ വ​രെ പ​രി​ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം പ​ല​പ്പോ​ഴു​മു​ണ്ടാ​കു​ന്നു​ണ്ട്.

സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​മ്പോ​ഴും ഇ​ൻ​ഫെ​ക്ഷ​ൻ ഡി​സീ​സ​സ് വി​ഭാ​ഗ​ത്തി​ൽ നാ​ലു വ​ർ​ഷ​മാ​യി ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. 1961ൽ ​നി​ശ്ച​യി​ച്ച സ്റ്റാ​ഫ് പാ​റ്റേ​ൺ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​പ്പോ​ഴും പ​ല ത​സ്തി​ക​ക​ളും നി​ല​നി​ൽ​ക്കു​ന്ന​ത്.

വി​വി​ധ ബ്ലോ​ക്കു​ക​ളി​ലാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം കി​ട​ക്ക​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​ന് ആ​നു​പാ​തി​ക​മാ​യി സ്ഥി​രം ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ൽ പോ​ലും ആ​വ​ശ്യ​ത്തി​ന് സ്ഥി​രം ന​ഴ്‌​സിം​ഗ് ത​സ്തി​ക​ക​ൾ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

District News

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സൂചി മോഷണം: മയക്കുമരുന്ന് സംഘങ്ങൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷണം

ഉള്ളൂ​ർ: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ഇ​ഞ്ച​ക്‌ഷൻ സൂ​ചി​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കൊ​ല്ലം മു​ള​ങ്കാ​ട​കം മ​ല്യ​കു​ള​ങ്ങ​ര എം.​സി.​ആ​ർ.​എ 36-ൽ ​സ​ജി​ൻ പീ​റ്റ​ർ (37), കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ എ​ൽ.​പി സ്കൂ​ളി​നു സ​മീ​പം പീ​റ്റ​ർ കോ​ട്ടേ​ജി​ൽ ഡി​ക്സ​ൺ പീ​റ്റ​ർ (47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ യെ​ല്ലോ സോ​ണി​ലെ ന​ഴ്സിം​ഗ് ഡ്യൂ​ട്ടി റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കു​ത്തി​വ​യ്പി​നു​ള്ള സൂ​ചി അ​ട​ങ്ങു​ന്ന ബോ​ക്സ് തു​റ​ന്ന് സൂ​ചി​ക​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​യ്ക്കു​ന്ന​തി​ന് വേ​ണ്ടി പ്ര​തി​ക​ൾ സി​റി​ഞ്ചു​ക​ൾ മോ​ഷ്ടി​ച്ച​താ​ണോ എ​ന്ന് പൊലിസ് സം​ശ​യി​ക്കു​ന്നു.

റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യാ​ൽ മാ​ത്ര​മേ ഇ​വ​രു​ടെ കൂ​ട്ടു​പ്ര​തി​ക​ളോ മ​റ്റ് സം​ഘ​ങ്ങ​ളോ ഉ​ണ്ടോ എ​ന്ന് അ​റി​യാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. പ്ര​തി​ക​ളി​ൽ നി​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വ​ച്ച് മ​യ​ക്കു​മ​രു​ന്നു സം​ഘ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പൊലിസ് അ​റി​യി​ച്ചു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണം ഇ​ന്ന്

ഗാ​ന്ധി​ന​ഗ​ർ: എ​ന്‍റെ ഗ്രാ​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും ഫ്ലൈ ​വേ​ൾ​ഡ് മൈ​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ഓ​വ​ർ​സീ​സ് ഓ​സ്ട്രേ​ലി​യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്കും ഓ​ണ​ക്കോ​ടി വി​ത​ര​ണം ചെ​യ്യും.

രാ​വി​ലെ പ​ത്തി​ന് കാ​ൻ​സ​ർ ഒ​പി ഹാ​ളി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ജി മു​ണ്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ൻ​സ​ർ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​രേ​ഷ് പ​ങ്കെ​ടു​ക്കും .

27ന് ​രാ​വി​ലെ 11.30ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മാ​യി 1500 പേ​ർ​ക്ക് ഓ​ണ​സ​ദ്യ​യും ന​ൽ​കും. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​ൻ. വാ​സ​വ​ൻ, ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ൻ എ​ന്നി​വ​ർ വി​പ​ങ്കെ​ടു​ക്കും.

സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ത്താ​മ​ത് ഓ​ണ​സ​ദ്യ​യാ​ണി​തെ​ന്ന് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ജി മു​ണ്ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി കെ. ​എ​ൻ. മോ​ഹ​ന​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജി​ജി​മോ​ൻ ഏ​ബ്ര​ഹാം, കെ.​ആ​ർ. സ​തീ​ഷ് കു​മാ​ർ, ടി.​കെ. ബേ​ബി, സ​ന്തോ​ഷ് വ​ണ്ടാ​ന​ത്ത​റ എ​ന്നി​വ​ർ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഓ​ണാ​ഘോ​ഷം ഇ​ന്ന്

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി​ജി തോ​മ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് മെ​ഗാ തി​രു​വാ​തി​ര, ഓ​ണസ​ദ്യ, ക​സേ​ര​ക​ളി, വ​ടംവ​ലി മ​ത്സ​രം, സ​മ്മാ​നക്കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് തു​ട​ങ്ങി​യ​വ ന​ട​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പൂ​ക്ക​ള മ​ത്സ​രം, ക​ഥ​ാര​ച​ന, ക​വി​താ ര​ച​ന, ക്വി​സ്, മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം തു​ട​ങ്ങി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഓ​ണാ​ഘോ​ഷ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടു​മാ​രാ​യ ഡോ. ​ഫ്രെ​ഡ​റി​ക് പോ​ൾ ആ​ർ, ഡോ. ​സ​ദ​റു​ദ്ദി​ൻ അ​ഹ​മ്മ​ദ് എം, ​ആ​ർ​എം​ഒ ഡോ. ​സാം ക്രി​സ്റ്റി മാ​മ്മ​ൻ, ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഉ​ഷ പി.​കെ, സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ സി​മി ജോ​ൺ​സ​ൺ, ഷാ​ഹു​ൽ ഹ​മീ​ദ് എ, ​ലേ​ഖ​മോ​ൾ കെ.​വി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി നി​വേ​ദ​നം ന​ല്‍​കി

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യ്ക്ക​ടു​ത്ത് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.

ചെ​യ​ര്‍​മാ​ന്‍ പി.​പി. റെ​നീ​ഷ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ലാം നീ​ലി​ക്ക​ണ്ടി, ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട്, ശ​ശി പ​ന്നി​ക്കു​ഴി, ജോ​ബി​ന്‍ ജോ​സ്, നൗ​ഷാ​ദ് മു​ട്ടി​ല്‍, കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ര​ജി​ത, ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. യൂ​സു​ഫ്, വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക​സം​ഘം. നി​വേ​ദ​നം ന​ല്‍​കി​യ​തി​നു​പു​റ​മേ മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​രു​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് വി​ഷ​യം ച​ര്‍​ച്ച ചെ​യ്ത​താ​യി ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

District News

എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ പ​​രീ​​ക്ഷ​​ക​​ളി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് ച​​രി​​ത്രനേ​​ട്ടം

ഗാ​ന്ധി​​ന​​ഗ​​ർ: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ പ​​രീ​​ക്ഷ​​ക​​ളി​​ൽ കോ​​ട്ട​​യം ഗ​​വ​. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് ച​​രി​​ത്ര​​നേ​​ട്ടം. ക​​ഴി​​ഞ്ഞ അ​​ക്കാ​​ദ​​മി​​ക വ​​ര്‍​ഷ​​ത്തി​​ലെ എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല പ​​രീ​​ക്ഷ​​ക​​ളി​​ല്‍ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ കോ​​ഴ്സു​​ക​​ളി​​ല്‍ 27 റാ​​ങ്കു​​ക​​ള്‍ കോ​​ള​​ജ് ക​​ര​​സ്ഥ​​മാ​​ക്കി.
നി​​ല​​വി​​ലു​​ള്ള ആ​​റ് പി​​ജി ഡി​​പ്പാ​​ര്‍​ട്ട്മെ​​ന്‍റു​​ക​​ളും റാ​​ങ്ക് നേ​​ടി​​യ​​തി​​ലൂ​​ടെ അ​​ക്കാ​​ദ​​മി​​ക​​ത​​ല​​ത്തി​​ല്‍ വ​​ലി​​യ കു​​തി​​പ്പു തു​​ട​​രു​​ക​​യാ​​ണ് കോ​​ട്ട​​യം ഗ​​വ. കോ​​ള​​ജ്.

റാ​​ങ്ക് ജേ​​താ​​ക്ക​​ളെ​​യും അ​​ക്കാ​​ദ​​മി​​ക മി​​ക​​വ് പു​​ല​​ർ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും കോ​​ള​​ജി​​ലെ റി​​സ​​ര്‍​ച്ച് സെ​​ന്‍റ​​റു​​ക​​ളി​​ല്‍​നി​​ന്നു ഗ​​വേ​​ഷ​​ണ​​ബി​​രു​​ദം നേ​​ടി​​യ​​വ​​രെ​​യും അ​​നു​​മോ​​ദി​​ക്കു​​ന്ന​​തി​​നും പു​​ര​​സ്കാ​​ര​​ങ്ങ​​ള്‍ ന​​ല്‍​കു​​ന്ന​​തി​​നു​​മാ​​യി എ​​ക്സ​​ല​​ൻ​​ഷ്യ -26 എ​​ന്ന പേ​​രി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ്മേ​​ള​​നം നാ​​ളെ രാ​​വി​​ലെ 10.30ന് ​​സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ൻ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ന​​ഗ​​ര​​സ​​ഭ കൗ​​ണ്‍​സി​​ല​​ര്‍ സ​​നി​​ല്‍ ത​​മ്പി, കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​വ​​ര്‍​ഗീ​​സ് പു​​ന്നൂ​​സ്, ഡോ. ​​പ്ര​​സ​​ന്ന രാ​​ജ​​ന്‍, എം.​​എ​​സ്. സോ​​മ​​രാ​​ജ​​ന്‍, ആ​​ര്‍. അ​​ര​​വി​​ന്ദ്, അ​​നി ജി​​നു, സ​​ജീ​​വ്, എ​​ന്‍.​​വി. റാ​​ഫി​​ദ, സി​​ജോ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന് നി​വേ​ദ​നം ന​ല്‍​കി

ക​ല്‍​പ്പ​റ്റ: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന പ്ര​മേ​യം മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ പാ​സാ​ക്കു​ന്ന​തി​ന് ചെ​യ​ര്‍​മാ​ന്‍ പി. ​വി​ശ്വ​നാ​ഥ​ന് വ​യ​നാ​ട് വി​ക​സ​ന സ​മി​തി നി​വേ​ദ​നം ന​ല്‍​കി.

സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബി. ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​പി. ഷൈ​ജ​ല്‍, ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ജ​ല്‍ കൈ​പ്പ, സി.​പി. റ​ഹീ​സ്, മാ​ടാ​യി ല​ത്തീ​ഫ്, കെ.​ടി. റ​ഷീ​ദ് എ​ന്നി​വ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​നെ ചേം​ബ​റി​ല്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്‌​ട​റെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​റെ താ​മ​സി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്‌​സി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബ​യോ കെ​മി​സ്‌​ട്രി വി​ഭാ​ഗ​ത്തി​ലെ അ​സി. പ്ര​ഫ​സ​ർ കെ.​നി​ഖി​ൽ ച​ന്ദ്ര​നാ​ണ് (34) മ​രി​ച്ച​ത്.

ക്വാ​ർ​ട്ടേ​ഴ്‌​സി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി കോ​ഴി​ക്കോ​ട് മെ‌​ഡി​ക്ക​ൽ കോ​ള​ജി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.​ഫോ​ൺ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പോ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.=

 

District News

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​ൽ ജീ​​വ​​ന​​ക്കാ​​ര​​നെ ഡോ​​ക്‌​ട‌​​ർ മ​​ർ​​ദി​​ച്ചെ​ന്ന്

ഗാ​​ന്ധി​​ന​​ഗ​​ർ:​ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് അ​​ന​​സ്‌​​തേ​​ഷ്യ വി​​ഭാ​​ഗം ഡോ​​ക്‌​ട​​റായ മു​​ൻ ഡെപ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ജീ​​വ​​ന​​ക്കാ​​ര​​നെ ഡ്യൂ​​ട്ടി സ​​മ​​യ​​ത്ത് ത​​ട​​ഞ്ഞു​​വ​​യ്ക്കു​​ക​​യും അ​​സ​​ഭ്യം പ​​റ​​ഞ്ഞു​ മ​​ർ​​ദി​​ക്കു​ക​യും ചെ​യ്തെ​​ന്നു പ​​രാ​​തി. ബ​​യോ മെ​​ഡി​​ക്ക​​ൽ വി​​ഭാ​​ഗ​​ത്തി​​ലെ ലി​​ഫ്റ്റ് മെ​​ക്കാ​​നി​​ക് ജീ​​വ​​ന​​ക്കാ​​ര​​നാ​​യ വി. ​​ലി​​ജേ​​ഷാ​​ണ് പ​​രാ​​തി​​ക്കാ​​ര​​ൻ. ഇ​​തു സം​​ബ​​ന്ധി​​ച്ച് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൾ, ഗാ​​ന്ധി​​ന​​ഗ​​ർ പോ​​ലീ​​സ് എ​​ന്നി​​വ​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി.
ഇ​​ന്ന​​ലെ രാ​​വി​​ലെ 11.30ന് ​​ശേ​​ഷ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. സി​​റി​​ഞ്ച് പ​​മ്പ് ത​​ക​​രാ​​റിലാ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് സ​​ർ​​വീ​​സ് എ​​ൻജിനി​യ​​റു​​മാ​​യി വ​​രു​​മ്പോ​​ൾ എം​​സി​സി​യു​വി​ന്‍റെ കോ​​റി​​ഡോ​​റി​ൽ ക​​ട​​ക്ക​​വേ ഡോ​​ക്‌​ട​​ർ ലിജേഷിനെ ഡോ​​റി​​ൽ ത​​ട​​യു​​ക​​യും അ​​സ​​ഭ്യം പ​​റ​​ഞ്ഞ് കൈ​​ക്കു​പി​​ടി​​ച്ച് തി​​രി​​ക്കു​​ക​​യും കൈ​​യ്യേ​​റ്റം ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​ക​യും ചെ​യ്ത​​താ​​യി പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.
ഡ്യൂ​​ട്ടിസ​​മ​​യ​​ത്ത് അ​​കാ​​ര​​ണ​​മാ​​യി ത​​ട​​ഞ്ഞുവ​​ച്ച് മ​​ർ​​ദി​​ക്കു​​ക​​യും അ​​സ​​ഭ്യം പ​​റ​​ഞ്ഞു​​കൊ​​ണ്ട് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​ക​യും ഡ്യൂ​​ട്ടി ത​​ട​​സ​​പ്പെ​​ടു​​ത്തു​ക​​യും ചെ​​യ്ത ഡോ​​ക്‌​​ട​​ർ​​ക്കെ​​തി​രേ ​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​ണ് പ​​രാ​​തി​​ക്കാ​​ര​ന്‍റെ ​ആ​​വ​​ശ്യം. ഈ ​​ഡോ​​ക്‌​ട​​ർ​​ക്കെ​​തി​​രേ ഇ​​തി​​നു മു​​മ്പും ചി​​ല ജീ​​വ​​ന​​ക്കാ​​ർ പ​​രാ​​തി കൊ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും എ​​ന്നാ​​ൽ, നാ​​ളി​​തു​വ​​രെ ഒ​​രു അ​​ന്വേ​​ഷ​​ണ​​മോ ന​​ട​​പ​​ടി​​യോ ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും പ​​റ​​യു​​ന്നു.

District News

മെ​ഡി​. കോ​ള​ജ്: മ​ട​ക്കി​മ​ല ആ​ക്ഷ​ന്‍ ക​മ്മി​റ്റി ധ​ര്‍​ണ​യും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി

ക​മ്പ​ള​ക്കാ​ട്: ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഭൂ​മി​യി​ല്‍ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി ടൗ​ണി​ല്‍ ധ​ര്‍​ണ​യും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി.

ധ​ര്‍​ണ​യ്ക്കി​ടെ ആ​ക്ഷ​ന്‍ ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഷ്‌​റ​ഫ് പ​ഞ്ചാ​ര ഏ​കാം​ഗ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.​വ​യ​നാ​ട്ടി​ലെ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​മാ​യി​രു​ന്നു നാ​ട​ക പ്ര​മേ​യം.

വി​ശ​ദീ​ക​ര​ണ​യോ​ഗം ആ​ക്ഷ​ന്‍ ക​മ്മി​റ്റി ട്ര​ഷ​റ​ര്‍ അ​ഡ്വ.​ടി.​യു. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ഴി​ത്തോ​ട് റോ​ഡ്, കാ​രാ​പ്പു​ഴ പ​ദ്ധ​തി​ക​ള്‍ പോ​ലെ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം ദീ​ര്‍​ഘ​കാ​ലം നീ​ണ്ടു​പോ​കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മൊ​യ്തു കാ​വു​ങ്ങ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ഇ.​പി. ഫി​ലി​പ്പു​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ല​ത്തീ​ഫ് പ​ഞ്ചാ​ര, അ​ബ്ദു​ള്‍ കാ​ദ​ര്‍ മ​ട​ക്കി​മ​ല, മു​ത്ത​ലി​ബ് പൂ​ഴി​ത്തോ​ട്, അ​ഷ​റ​ഫ് പു​ലാ​ടാ​ന്‍, ഇ​ക്ബാ​ല്‍ മു​ട്ടി​ല്‍, സി.​പി. അ​ഷ​റ​ഫ്, അ​ഷ​റ​ഫ് പ​ഞ്ചാ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലേ​ക്ക് സ​ര്‍​ക്കാ​രി​ന്റെ ശ്ര്ദ്ധ ​തി​രി​ക്കു​ന്ന​തി​ന് ആ​ക്ഷ​ന്‍ ക​മ്മി​റ്റി 15 മു​ത​ല്‍ അ​ഞ്ച് ദി​വ​സം ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ല്‍ സ​ത്യ​ഗ്ര​ഹം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു.

District News

മെ​ഡി​. കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശുചിമുറി വൃത്തിഹീനം; രോ​ഗി​ക​ൾ വ​ല​യു​ന്നു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ വ​ല​യു​ന്നു. ശു​ചി മു​റി​ക്ക് കു​റ്റി​യും കൊ​ളു​ത്തും ഇ​ല്ല. ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മി​ല്ല. വാ​ഷ്ബേസി​ന് അ​ടി​യി​ലെ ചോ​ർ​ച്ച​മൂ​ലം ശു​ചി​മു​റി ആ​കെ വെ​ള്ളക്കെ​ട്ടി​ലാണ്. ഇ​തൊ​ക്കെ രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാക്കിയിരിക്കു​ക​യാ​ണ്.

ഒ​രു മാ​സ​മാ​യി യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കാ​രി​ക​ൾ സ്വീകരിച്ചിട്ടി​ല്ല. ശു​ചി​മു​റി​യി​ലെ ക്ലോ​സ​റ്റു​ക​ളി​ൽനി​ന്നു വ​മി​ക്കു​ന്ന ദു​ർ​ഗ​ന്ധം മ​റ്റൊ​രു ദു​രി​ത​മാ​ണ്. കു​ടു​ബ​ശ്രീ വ​ഴി നി​യ​മി​ച്ച അറുനൂറിലധികം ശു​ചീ​ക​ര​ണത്തൊഴി​ലാ​ളി​ക​ൾ ഇ​വി​ടെയുണ്ട്.

ശു​ചി മു​റി​ക​ളി​ലെ​യും വാ​ഷ്ബേസ​നി​ലും കെ​ട്ടിക്കി​ട​ക്കു​ന്ന മ​ലി​ന​ജ​ലം നീ​ക്കം ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം കൊ​ടു​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ല. കൊ​തു​കുശ​ല്യം​മൂ​ലം രോ​ഗി​ക​ൾ​ക്ക് ഉ​റ​ങ്ങാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

 

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ രോ​ഗി​ക​ളു​ടെ കീ​ശ ചോ​രു​ന്നു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച എം​ആ​ർ​ഐ സ്‌​കാ​നിം​ഗ് മെ​ഷീ​ന്‍ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​ത് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത്‌ അ​ഞ്ച്‌ കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ്‌ മെ​ഷീ​ൻ സ്ഥാ​പി​ച്ച​ത്‌.

മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്‌ രോ​ഗി​ക​ൾ വ​ലി​യ തു​ക ന​ൽ​കി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്‌ എം​ആ​ർ​ഐ എ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണ്‌. എ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ ത​ട​സ​മെ​ന്ന്‌ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്‌ ഉ​പ​യോ​ഗി​ച്ച്‌ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ൾ എം​ആ​ർ​ഐ സ്‌​കാ​നിം​ഗി​നാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഇ​വി​ടെ അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള​വ​ർ​ക്ക് വേ​ഗ​ത്തി​ൽ എം​ആ​ർ​ഐ എ​ടു​ക്കേ​ണ്ട​തി​നാ​ൽ ഒ​ന്ന​ര മാ​സം​വ​രെ ക​ഴി​ഞ്ഞു​ള്ള തീ​യ​തി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക്‌ ചി​കി​ത്സ തു​ട​ര​ണ​മെ​ങ്കി​ലും ഡി​സ്ചാ​ർ​ജാ​ക​ണ​മെ​ങ്കി​ലും എം​ആ​ർ​ഐ ഫ​ലം ആ​വ​ശ്യ​മാ​ണ്.

അ​തി​നാ​ൽ പ​ല​രും കെ​എ​ച്ച്ആ​ർ​ഡ​ബ്ല്യു​എ​സി​ൽ​നി​ന്നോ എ​ച്ച്എ​ൽ​എ​ല്ലി​ൽ​നി​ന്നോ 3000 രൂ​പ അ​ട​ച്ച് സ്കാ​ൻ ചെ​യ്താ​ണ്‌ ചി​കി​ത്സ തു​ട​രു​ന്ന​ത്‌. ഇ​വി​ടെ​യും തി​ര​ക്കു​കൂ​ടി​യ​തോ​ടെ പ​ല​രും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ്‌ ആ​ശ്ര​യി​ക്കു​ന്ന​ത്‌.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്‌​നേ​ഹ​സ​മ്മാ​നം

തൃ​ശൂ​ർ: പ​ഠി​ച്ചി​റ​ങ്ങി​യ കോ​ള​ജി​ൽ 42 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം വീ​ണ്ടും ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ പു​തി​യ ത​ല​മു​റ​യ്ക്കാ​യി സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ.
ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടാ​മ​ത്തെ ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണു പ​ഴ​യ കോ​ള​ജ് കാ​ന്പ​സി​ൽ ഒ​ത്തു​കൂ​ടി​യ​ത്. ര​ണ്ടു വാ​ട്ട​ര്‍ ഡി​സ്‌​പെ​ന്‍​സ​റു​ക​ള്‍, ലൈ​ബ്ര​റി​യി​ലേ​ക്കു പു​സ്ത​ക​ങ്ങ​ള്‍, രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ഇ​രി​ക്കാ​ന്‍ ക​സേ​ര​ക​ള്‍ എ​ന്നി​വ​യും ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു മൈ​ക്കു​ക​ളും ഓ​ഡി​യോ സി​സ്റ്റ​വു​മാ​ണു സ​മ്മാ​നി​ച്ച​ത്.

District News

ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്

റോ​ഡു​ക​ളു​ടെ​യും കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന്‍റെ​യും നി​ര്‍​മാണം ഉ​ട​ന്‍: റോ​യി കെ. ​പൗ​ലോ​സ്

ചെ​റു​തോ​ണി: ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ റോ​ഡു​ക​ളു​ടെ​യും കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന്‍റെ​യും നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച​ത്.

2023ല്‍ ​ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡി​ന് 16.2 കോ​ടി രൂ​പ​യും കോ​ള​ജ് കാ​മ്പ​സി​ല്‍ കെ​എ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 11 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ര്‍​മാ​ണ​മാ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഭ​ര​ണാ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് മു​ട​ങ്ങി​ക്കി​ട​ന്ന ഫ​ണ്ട് പു​നഃ​സ്ഥാ​പി​ക്കു​ക​യും എ​എ​സും ടി​എ​സും നേ​ടി 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഉ​ട​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി അ​ടു​ത്ത​മാ​സം 18ന് ​ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഇ​ടു​ക്കി​യി​ലെ​ത്തും. നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​യാ​യ കി​റ്റ്കോ​യു​ടെ എം​ഡി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

നി​ല​വി​ലു​ള്ള നി​ര്‍​മാ​ണ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും പു​തി​യ നി​ര്‍​മാ​ണ​ങ്ങ​ൾ ഉ​ട​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.

പു​തി​യ പ്രി​ന്‍​സി​പ്പ​ലി​നേ​യും സൂ​പ്ര​ണ്ടി​നേ​യും കു​റ​വു​ള്ള ഡോ​ക്ട​ര്‍​മാ​രേ​യും മ​റ്റു ജീ​വ​ന​ക്കാ​രേ​യും ഉ​ട​ന്‍ നി​യ​മി​ക്കു​മെ​ന്നും നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്ക് മൂ​ന്ന് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സ്ഥ​ലം മാ​റ്റം അ​നു​വ​ദി​ക്കി​ല്ലെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ഭൂ​മി​ക്കാ​യു​ള്ള നെ​ട്ടോ​ട്ടം പ​രി​ഹാ​സ്യ​മെ​ന്ന്

ക​മ്പ​ള​ക്കാ​ട്: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ​ത്തി​ന് ഭൂ​മി അ​ന്വേ​ഷി​ച്ച് അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന നെ​ട്ടോ​ട്ടം പ​രി​ഹാ​സ്യ​മാ​ണെ​ന്ന് മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മ​ട​ക്കി​മ​ല​യ്ക്ക​ടു​ത്ത് 50 ഏ​ക്ക​ര്‍ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. എ​ന്നി​രി​ക്കേ​യാ​ണ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ര്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ സ്ഥ​ലം അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ട​ക്കി​മ​ല​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം. ഇ​ത് മാ​നി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​പി. റെ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. ഷു​ക്കൂ​ര്‍ ഹാ​ജി, ബി​നു ജേ​ക്ക​ബ്, ഗ​ഫൂ​ര്‍ വെ​ണ്ണി​യോ​ട്, എ​സ്.​പി. സ​ജീ​ഷ്, എ​ട​ത്തി​ല്‍ അ​ബ്ദു​ള്‍​റ​ഹ്മാ​ന്‍, ജോ​ര്‍​ജ് പു​ല്‍​പ്പാ​റ, ഉ​ണ്ണി ജോ​സ​ഫ്, മൊ​യ്തു കാ​വു​ങ്ങ​ല്‍, ബ​ഷീ​ര്‍ മു​ളാ​റ​മ്പ​ത്ത്, ല​ത്തീ​ഫ് പ​ഞ്ചാ​ര, നൗ​ഷാ​ദ് മു​ട്ടി​ല്‍, എം.​കെ. റ​സാ​ഖ്, ടി.​യു. സ​ഫീ​ര്‍, സ്റ്റാ​ന്‍​ലി​യ, സ​തീ​ശ​ന്‍ ക​രി​ങ്കു​റ്റി, ഖാ​ദ​ര്‍ മ​ട​ക്കി​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ: താ​​ത്കാ​​ലി​​ക വി​​ശ്ര​​മ​കേ​​ന്ദ്രം ഏ​​ർ​​പ്പെ​​ടു​​ത്തി

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് പൊ​​ളി​​ച്ചു​നീ​​ക്ക​​ണ​​മെ​​ന്ന് വി​​ജി​​ല​​ൻ​​സ് ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ന് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് താ​​ത്കാ​​ലി​​ക വി​​ശ്ര​​മ​കേ​​ന്ദ്രം ഒ​​രു​​ക്കി. നി​​ല​​വി​​ലു​​ള്ള ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് എ​​തി​​ർ​വ​​ശ​​ത്താ​​യാ​​ണ് വി​​ശ്ര​​മ​കേ​​ന്ദ്രം ഒ​​രു​​ക്കി​​രി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ നി​​ല​​വി​​ലു​​ള്ള ബ​​സ് സ്റ്റാ​​ൻ​​ഡ് കെ​​ട്ടി​​ടം അ​​ട​​ച്ചു​കെ​​ട്ടാ​​ത്ത​​തി​​നാ​​ൽ യാ​​ത്ര​​ക്കാ​​ർ പ​ഴ​യ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് ബ​​സ് കാ​​ത്ത് നി​​ൽ​​ക്കു​​ന്ന​​ത്. സ്റ്റാ​​ൻ​​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​​വി​​ടെ യാ​​ത്ര​​ക്കാ​​ർ നി​​ൽ​​ക്ക​​രു​​തെ​​ന്നും ഫ്ലെ​​ക്സ് പ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​ർ ഇ​​ത് ശ്ര​​ദ്ധി​​ക്കാ​​റി​​ല്ല.

കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് സ്റ്റാ​​ൻ​​ഡി​ന്‍റെ ഭി​​ത്തി​​ക​​ൾ പൊ​​ട്ടി​​ക്കീ​​റി​​യ നി​​ല​​യി​​ലാ​​ണ്. മു​​ക​​ൾ ഭാ​​ഗ​​ത്തെ ആ​​സ്ബ​​റ്റോ​​സ് ഷീ​​റ്റു​​ക​​ൾ പൊ​​ട്ടി​​ത്ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​രു​​മാ​​ണ് ദി​​വ​​സേ​​ന ഈ ​​സ്റ്റാ​​ൻ​​ഡി​​ൽ ബ​​സ് കാ​​ത്തു​നി​​ൽ​​ക്കു​​ന്ന​​ത്.

വി​​ജി​​ല​​ൻ​​സി​​ന്‍റെ നോ​​ട്ടീ​​സി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്റ്റാ​​ൻ​​ഡ് പൊ​​ളി​​ക്കാ​​ൻ ടെ​​ൻ​​ഡ​​ർ ക്ഷ​​ണി​​ച്ച് ക​​രാ​​ർ ന​​ൽ​​കി​​ട്ടു​​ണ്ടെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ൻ പ​​റ​​ഞ്ഞു.സ്റ്റാ​​ൻ​​ഡ് കെ​​ട്ടി​​ടം പൊ​​ളി​​ച്ച് ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സ് നി​​ർ​​മി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലാ​​ണെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​റ​ഞ്ഞു.

Kerala

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ‌ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നൊ​പ്പം ഒ​രു യു​വ​തി​യു​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ​ക്കൊ​ണ്ട് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് യു​വാ​വി​നെ താ​ഴെ ഇ​റ​ക്കി. പി​ന്നാ​ലെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

Kerala

നെ​ഞ്ചി​ല്‍ കു​ത്തി​ക്ക​യ​റി​യ ഫി​ഷിം​ഗ് ഹാ​ർ​പൂ​ൺ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: നെ​ഞ്ചി​ല്‍ കു​ത്തി​ക്ക​യ​റി​യ, മീ​ന്‍ പി​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന കൂ​ർ​ത്ത ക​മ്പി (ഫി​ഷിം​ഗ് ഹാ​ർ​പൂ​ൺ) ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത് തൃ​ശൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ. മാ​ള സ്വ​ദേ​ശി​യാ​യ 27കാ​ര​നാ​ണു ഡോ​ക്ട​ർ​മാ​രു​ടെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്.

റോ​ഡി​ല്‍ വീ​ണ​പ്പോ​ഴാ​ണു യു​വാ​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഹാ​ർ​പൂ​ൺ കു​ത്തി​ക്ക​യ​റി​യ​ത്. ഹൃ​ദ​യ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​ണ് ആ​യു​ധം ത​റ​ച്ചി​രു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ശ​സ്ത്ര​ക്രി​യ​യ്ക്കു ല​ക്ഷ​ങ്ങ​ൾ ചെ​ല​വു​വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ജീ​വ​ൻ തി​രി​ച്ചു​കി​ട്ടു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​വും പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.

ഡ്യൂ​ട്ടി ഡോ​ക്ട​ർ യു​വാ​വി​ന്‍റെ സി​ടി സ്കാ​ൻ, എ​ക്സ്-​റേ റി​പ്പോ​ർ​ട്ടു​ക​ൾ ഫോ​ണി​ലൂ​ടെ മു​തി​ര്‍​ന്ന ഡോ​ക്ട​ർ സി. ​ര​വീ​ന്ദ്ര​നെ അ​റി​യി​ച്ച​പ്പോ​ൾ ഗു​രു​ത​ര​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ക​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യാ​ണു ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

District News

മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു

ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അജ്ഞാതൻ മരിച്ചു. ഉദ്ദേശം 55 വയസ് പ്രായമുള്ളതും അഞ്ചര അടി ഉയരവും ഇടത്തരം ശരീര പ്രകൃതിയുള്ള ആളാണ്.

ഇയാളെ ഈമാസം 21ന് പൊട്ടക്കുഴി - ഗൗരീശപട്ടം റോഡിലുള്ള ബസ് സ്റ്റോപ്പിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ പത്തരയോടെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലോ ഇതോടൊപ്പമുള്ള ഫോൺ നമ്പരിലോ ബന്ധപ്പെടണം. ഫോൺ നമ്പർ: 0471 2443145, 9497980001, 9497987008

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത് കൈ​ക്കൂ​ലി വാ​ങ്ങി​യു​ള്ള നി​യ​മ​ന​ങ്ങ​ൾ: ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ര​ണ്ടു ല​ക്ഷം രൂ​പാ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. പൈ​സ വാ​ങ്ങി​യ ആ​ളു​ടെ പേ​ര് താ​ൻ പ​റ​യു​ന്നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മപ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ. നൂറിലേ​റെ ആ​ളു​ക​ളെ​യാ​ണ് ര​ണ്ടു ല​ക്ഷം രൂ​പാ വീ​തം വാ​ങ്ങി താ​ത്കാ​ലി​ക​മാ​യി നി​യ​മി​ച്ച​ത്.

ആ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഈ ​നി​യ​മ​നങ്ങൾ ന​ട​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കു​മ​റി​യാം ഇ​വി​ടെ എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന്. അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ എം​പ്ലോയ്മെന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് കു​ടും​ബ​ശ്രീവ​ഴി നി​യ​മ​നം ന​ട​ത്തി​യ​ത്. എ​ന്ത് ആ​ധി​കാ​രി​ക​ത​യാ​ണ് കു​ടും​ബ​ശ്രീ​ക്കു​ള്ള​ത്.

കു​ടും​ബ​ശ്രീ സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ഡി​യാ​ണോ. രാ​ഷ്‌ട്രീയ​ക്കാ​രു​ടെ ക​ള്ള​ക്ക​ളി​യാ​ണ് കു​ടും​ബ​ശ്രീ​യി​ൽ ന​ട​ക്കു​ന്ന​ത്. എ​ന്ത് അ​ധി​കാ​ര​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​യ​മ​ന​ങ്ങ​ളെ​ല്ലാം പി​എ​സ് സി ​വ​ഴി​യും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​വ​ഴി​യും ന​ട​ത്ത​ണം. രാ​ഷ്‌ട്രീയ​ക്കാ​രെ​ന്ന് പ​റ​ഞ്ഞ് മേ​നി ന​ടി​ച്ച് ന​ട​ക്കു​ന്ന​വ​ർ ത​ന്നി​ഷ്ടം കാ​ണി​ച്ച് അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ്. രാ​ഷ്‌ട്രീ​യ​മാ​യ യാ​തൊ​രു ഇ​ട​പെ​ട​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​നു​വ​ദി​ച്ചു​കൂ​ടെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.=

Kerala

കഴിഞ്ഞ അഞ്ചുവർഷവും ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നത് കൈക്കൂലി വാങ്ങിയുള്ള നിയമനം: ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ടു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി താത്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരൻ എംഎൽഎ.

പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്‍റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ.

നൂറിലേറെ ആളുകളെയാണ് രണ്ട് ലക്ഷം രൂപാ വീതം വാങ്ങി താത്കാലികമായി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയത്. എല്ലാവർക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്.

എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീ സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ. രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയിൽ നടക്കുന്നത്. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കൽ കോളജിൽ സ്റ്റാഫിനെ നിയമിക്കുന്നത്.

മെഡിക്കൽ കോളജിലെ നിയമനങ്ങളെല്ലാം പിഎസ്‌സി വഴിയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും വഴി നടത്തണം. രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്നവർ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കൽ കോളജിൽ അനുവദിച്ചു കൂടെന്നും ജി. സുധാകരൻ പറഞ്ഞു.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​യ്ഡ് പോ​സ്റ്റ് സു​ഖ​വാ​സകേ​ന്ദ്ര​മാ​യി മാ​റു​ന്നു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​യ്ഡ് പോ​സ്റ്റ് പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​ർ​ക്ക് സു​ഖ​വാ​സകേ​ന്ദ്ര​മാ​യി മാ​റു​ന്നു. ആ​ശു​പ​ത്രി പ​രി​സ​രം സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടും എ​യ്ഡ് പോ​സ്റ്റ് നോ​ക്കു​കു​ത്തി​യാ​യി മാ​റി​ന്നു. രേ​ഖ​ക​ളി​ൽ ചു​മ​ത​ല​യു​ള്ള ഒ​രു എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ 12 പോ​ലീ​സു​കാ​രാ​ണു​ള്ള​ത്. ഇ​തി​ൽ ഒ​രാ​ൾ പോ​ലീ​സ് സ​ർ​ജ​നൊ​പ്പ​വും മ​റ്റൊ​രാ​ൾ ല​യ്സ​ൻ ഓ​ഫീ​സ​ർ​ക്കൊ​പ്പ​വും മ​റ്റൊ​രാ​ൾ പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​നാ​യി കോ​ള​ജി​ൽ മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ്സ് ഓ​ഫീ​സി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ശേ​ഷി​ക്കു​ന്ന പോ​ലീ​സു​കാ​രാ​ണ് മൂ​ന്നു ടേ​ണാ​യി ജോ​ലി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ, ഒ​രേസ​മ​യം മൂ​ന്നു പേ​രി​ൽ കൂ​ടു​ത​ൽ എ​യ്ഡ് പോ​സ്റ്റി​ൽ കാ​ണാ​റി​ല്ല.12 മ​ണി​ക്കൂ​ർ ജോ​ലി ചെ​യ്താ​ൽ 24 മ​ണി​ക്കൂ​ർ വി​ശ്ര​മ​മാ​ണ് ഇ​വ​ർ​ക്ക്. ഡ്യൂ​ട്ടി​യു​ള്ള പോ​ലീ​സു​കാ​ർ സു​ഖ​വാ​സകേ​ന്ദ്ര​ത്തി​ന് തു​ല്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്.

രാ​ത്രികാ​ല പ​രി​ശോ​ധ​ന പേ​രി​നു പോ​ലും ന​ട​ത്താ​റി​ല്ല. ആ​ശു​പ​ത്രി പ​രി​സ​രം പ്ര​ത്യേ​കി​ച്ചും രാ​ത്രികാ​ല​ങ്ങ​ളി​ൽ എ​ല്ലാവി​ധ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ​യും അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും താ​വ​ള​മാ​യി മാ​റു​ക​യാ​ണ്. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് വാ​ഹ​ന​മോ​ഷ​ണ​വും പ​തി​വാ​ണ്. മ​ദ്യ, മ​യ​ക്കുമ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യി ആ​ശു​പ​ത്രി പ​രി​സ​രം മാ​റി​യി​ട്ടും എ​യ്ഡ് പോ​സ്റ്റ് പോ​ലീ​സ് അ​ന​ങ്ങാ​റി​ല്ല.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വി​വ​ര​മ​റി​യാ​ൻ അ​ന്വേ​ഷി​ച്ചാ​ലും ഒ​രു വി​വ​ര​വും എ​യ്ഡ് പോ​സ്റ്റി​ൽനി​ന്ന് ല​ഭി​ക്കാ​റി​ല്ല. ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത പോ​ലീ​സു​കാ​രേ തെ​ര​ഞ്ഞുപി​ടി​ച്ച് ഇ​വി​ടെ നി​യോ​ഗി​ച്ച​തുമൂ​ലം എ​യ്ഡ് പോ​സ്റ്റ് സം​വി​ധാ​നം കാ​ഴ്ചവ​സ്തു​വാ​യി മാ​റി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ഴി​കെ കേ​ര​ള​ത്തി​ലെ മ​റ്റെ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നു​ണ്ട്. എ​ന്നാ​ൽ, ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും പോ​ലീ​സ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യമാ​യി​ല്ല. വി​ശാ​ല​മാ​യ കാ​മ്പ​സ് സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​ന് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ഭ്യ​ന്ത​രവ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ൻ​കൈ​യെ​ടു​ത്ത് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു.

പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നാ​യി എ​സ്റ്റി​മേ​റ്റു​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ട​ല​ാസി​ല​തു​ങ്ങി. ഇ​പ്പോ​ൾ ര​മേ​ശ് ചെന്നിത്ത​ല വീ​ണ്ടും ആ​ഭ്യ​ന്ത​രവ​കു​പ്പ് മ​ന്ത്രി​യാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ എ​യ്ഡ് പോ​സ്റ്റ് സം​വി​ധാ​നം ഉ​ട​ച്ചുവാ​ർ​ത്ത് ഇ​വി​ടെ പോ​ലീ​സ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യമാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ​ർ​ന്നി​രി​ക്കു​ക​യാ​ണ്.
ഇ​തി​നാ​യി ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​യും മു​ൻകൈ​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Kerala

ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന; തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാം മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കും

തി​രു​വ​ന​ന്ത​പു​രം: . ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണി​തെ​ന്ന് ധ​ന​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. 2074 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടാ​മ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​നാ​യി 100 കോ​ടി വ​ക​യി​രു​ത്തും. കൂ​ടാ​തെ, ഹ​രി​പ്പാ​ട് പു​തി​യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​ത്ത മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ​ക്ക് സ്വ​യം​ഭ​ര​ണ പ​ദ​വി ന​ൽ​കും. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തും. 40 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കും. കാ​രു​ണ്യ സു​ര​ക്ഷാ​പ​ദ്ധ​തി​യി​ലെ കു​ടി​ശ്ശി​ക ഘ​ട്ടം ഘ​ട്ട​മാ​യി തീ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

എം​വി​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ​നി ക്ലി​നി​ക് ആ​രം​ഭി​ച്ചു

പ​റ​ശി​നി​ക്ക​ട​വ്: എം​വി​ആ​ർ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ആ​യു​ർ​വേ​ദ പ​നി ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം എം​വി​ആ​ർ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ. ​കു​ഞ്ഞി​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ​ക്കു​ള്ള വി​ദ​ഗ്ധ പ്ര​തി​രോ​ധ​മാ​ണ് ആ​യു​ർ​വേ​ദ​മെ​ന്ന് പ്ര​ഫ. ഇ ​കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ജോ​ഷി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​യ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​നി ക്ലി​നി​ക്കി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. മ​രു​ന്നു​ക​ൾ ,വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും.

മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ജി​ഷ്ണു ച​ന്ദ്ര​ൻ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​രി​ത, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​മ്പി​ളി അ​ര​വി​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മെ​ഡിക്കൽ കോ​ള​ജി​ലെ മാ​ലി​ന്യ​നീ​ക്കം പ്ര​തി​സ​ന്ധി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ത​ക​ർ​ന്ന റോ​ഡും ട്രോ​ളി​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മാ​ലി​ന്യ​നീ​ക്ക​ത്തി​ന് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ വാ​ർ​ഡി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യം ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള പ്ലാ​ന്‍റി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് 12 ഓ​ളം വ​നി​ത​ക​ളാ​ണ്. മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ട്രോ​ളി​യും കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്ന​ത്.

വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് ഏ​ക​ദേ​ശം 300 മീ​റ്റ​ർ ദൂ​ര​ത്താ​ണ് മാ​ലി​ന്യ പ്ലാ​ന്‍റ്. ഇ​വി​ടേ​ക്കു​ള്ള റോ​ഡ് കാ​ല​ങ്ങ​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഗൈ​ന​ക്ക് വി​ഭാ​ഗ​ത്തി​ലേ​ക്കും മോ​ർ​ച്ച​റി​യി​ലേ​ക്കും വി​വി​ധ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലേ​ക്കു​മു​ള്ള ഏ​ക റോ​ഡാ​ണി​ത്. ആം​ബു​ല​ൻ​സും ഡോ​ക്ട​ർ​മാ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.

ഈ ​റോ​ഡി​ലൂ​ടെ ത​ക​ർ​ന്ന ട്രോ​ളി ഉ​ന്താ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ട്രോ​ളി പ​ല​പ്പോ​ഴും പ​ണി​മു​ട​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വീ​ൽ​ചെ​യ​റു​ക​ളാ​ണ് ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​നാ​യി കൊ​ടു​ത്തു​വി​ടു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ മ​ഴ​ക്കോ​ട്ടു​പോ​ലു​മി​ല്ലാ​തെ​യാ​ണ് വ​നി​ത​ക​ൾ മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന പ​രാ​തി​യു​മു​ണ്ട്. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഗൗ​നി​ക്കു​ന്നി​ല്ല.

District News

മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ്‌ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ താവളം

ഗാ​ന്ധി​ന​ഗ​ർ : കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബ​സ് സ്റ്റാ​ൻ​ഡ് സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ പി​ടി​യി​ലെ​ന്ന് പ​രാ​തി. പ​ട്ടാ​പ്പ​ക​ൽ അ​സ​ഭ്യ വ​ർ​ഷ​വും കൂ​ട്ട​യ​ടി​യും ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ബ​സ് സ്റ്റാ​ൻ​ഡി​ൽ ര​ണ്ട് യു​വാ​ക്ക​ൾ ഒ​രു സ്ത്രീ​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഒ​രു യു​വാ​വ് ഇ​വ​രു​ടെ സ​മീ​പ​ത്തു വ​ന്ന് ഈ ​സ്ത്രീ​യോ​ട് എ​ന്തോ പ​റ​ഞ്ഞു. ഇ​തു കേ​ട്ട് സ്ത്രീ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വ് അ​യാ​ളെ അ​സ​ഭ്യം പ​റ​യു​ക​യും മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി വ​ലി​ച്ചെ​റു​ക​യും ചെ​യ്തു. അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന യു​വാ​വ് നി​ല​ത്തു വീ​ണ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ ത​റ​യി​ൽ നി​ന്നും എ​ടു​ത്തു കൊ​ണ്ടു പോ​യി. അ​ൽ​പ സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ മ​ദ്യ​പാ​നി​യാ​യ മ​റ്റൊ​രു യു​വാ​വ് വ​ന്നു ഈ ​സ്ത്രീ​യോ​ട് എ​ന്തോ പ​റ​ഞ്ഞു. ഉ​ട​ൻ സ്‌​ത്രീ ഈ ​യു​വാ​വി​നെ മ​ർ​ദി​ച്ചു.


തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലെ കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ന്‍റെ വെ​ളി​യി​ൽ വ​ന്ന യു​വാ​വി​നെ ഈ ​സ്ത്രീ​യും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. കൂ​ട്ട​യ​ടി ന​ട​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി എ​ല്ലാ​വ​രേ​യും ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ത്പന്ന​ങ്ങ​ളു​ടെ വ്യാ​പാ​രം ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​ൻ പ​ദ്ധ​തി വ​ന്ന​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡി​ലെ ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ അ​വി​ടെ നി​ന്നും ത​ത്കാ​ലം മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യെ​ന്നാ​ണ് ഇ​വി​ടു​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ഇ​ത് ബ​സ് യാ​ത്ര​ക്കാ​രാ​യ സാ​ധാ​ര​ണ​ക്കാ​രെ​യും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്.

District News

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ മ​​ൾ​​ട്ടി മോ​​ഡ​​ൽ റെ​​റ്റി​​ന​​ൽ ഇ​​മേ​​ജിം​​ഗ് സി​​സ്റ്റം സ്ഥാ​പി​ക്കും

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ അ​​ത്യാ​​ധു​​നി​​ക സ​​ജ്ജീ ക​​ര​​ണ​​ങ്ങ​​ളോ​​ടു​​കൂ​​ടി​​യ മ​​ൾ​​ട്ടി മോ​​ഡ​​ൽ റെ​​റ്റി​​ന​​ൽ ഇ​​മേ​​ജിം​​ഗ് സി​​സ്റ്റം സ്ഥാ​​പി​​ക്കും. ജോ​​ൺ ബ്രി​​ട്ടാ​​സ് എം​​പി​​യു​​ടെ ആ​​സ്തി വി​​ക​​സ​​ന ഫ​​ണ്ടി​​ൽ നി​​ന്നാ​​ണ് തു​​ക അ​​നു​​വ​​ദി​​ച്ച​​ത്.​ മു​​ൻ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​നെ തു​​ട​​ർ​​ന്നാ​​ണ് ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച​​ത്.

റെ​​റ്റി​​ന​​യെ ബാ​​ധി​​ക്കു​​ന്ന രോ​​ഗ​​ങ്ങ​​ളു​​ടെ​​യും ഗ്ലോ​​ക്കോ​​മ​​യു​​ടെ​​യും രോ​​ഗ​​നി​​ർ​​ണ​​യ​​ത്തി​​നും കൂ​​ടു​​ത​​ൽ കൃ​​ത്യ​​ത​​യോ​​ടെ​യു​ള്ള ചി​​കി​​ത്സാ പു​​രോ​​ഗ​​തി​​ക്കും ഈ ​​മെ​​ഷീ​​ൻ ഏ​​റെ സ​​ഹാ​​യ​​ക​​ര​​മാ​​ണ്.

ഒ​​രു കോ​​ടി രൂ​​പ​യാ​ണ് പ​​ദ്ധ​​തി​​ക്കാ​​യി അ​​നു​​വ​​ദി​​ച്ച​​ത്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മു​​ൻ സൂ​​പ്ര​​ണ്ട് ഡോ. ​​ടി.​കെ. ​ജ​​യ​​കു​​മാ​​ർ, ഒ​​ഫ്താ​​ൽ​​മോ​​ള​​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​​എ​​ൻ. വി​​ജ​​യ​​മ്മ, ഒ​​ഫ്താ​​ൽ​​മോ​​ള​​ജി വി​​ഭാ​​ഗം ഡോ. ​​മ​​ഞ്ജി​​ത്ത് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ വി​​ദ​​ഗ്ധാ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ർ​​ദേ​​ശ​​ങ്ങ​​ളും ത്വ​​രി​​ത​​ഗ​​തി​​യി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലി​​ന് സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. 1.2 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന ഉ​​പ​​ക​​ര​​ണം വാ​​ങ്ങു​​ന്ന​​തി​​നാ​​യി ബാ​​ക്കി 20 ല​​ക്ഷം രൂ​​പ ഹോ​​സ്പി​​റ്റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി​​യു​​ടെ ഫ​​ണ്ടി​​ൽ​നി​​ന്നാ​​ണ് ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മെ​​ഷീ​​ന്‍റെ ഡെ​​മോ​​യ്ക്ക് ശേ​​ഷം ഉ​​ട​​ൻ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കും.

District News

മെഡിക്കൽ കോളജിൽ മരം കടപുഴകി

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് വളപ്പിൽ വ​​ൻ​​മ​​രം ക​​ട​​പു​​ഴ​​കി. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഇ​​ന്ത്യ​​ൻ കോ​​ഫി ഹൗ​​സി​​ൽ നി​​ന്നും പ്രി​​ൻ​​സി​​പ്പ​​ൽ ഓ​​ഫീ​​സി​​ലേ​​ക്ക് പോ​​കു​​ന്ന റോ​​ഡി​​​​ന്‍റെ ഇ​​ട​​ത് വ​​ശ​​ത്തു നി​​ന്നി​​രു​​ന്ന മ​​ര​​മാ​​ണ് ക​​ട​​പു​​ഴ​​കി വീ​​ണ​​ത്.
ഈ ​​ഭാ​​ഗ​​ത്തേ​​യ്ക്ക് രോ​​ഗി​​ക​​ളോ കൂ​​ട്ടി​​രി​​പ്പു​​കാ​​രോ പോ​​കാ​​ത്ത സ്ഥ​​ലം അ​​ല്ലാ​​ത്ത​​തി​​നാ​​ൽ മ​​റ്റ് അ​​പ​​ക​​ട​​ങ്ങ​​ളൊ​​ന്നും ഉ​​ണ്ടാ​​യി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 12.30 നാ​​യി​​രു​​ന്നു സം​​ഭ​​വം.

മ​​രം വീ​​ണ​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​ഗ്നിശ​​മ​​ന സേ​​നാ അ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യും ഉ​​ട​​ൻ ത​​ന്നെ അ​​വ​​രെ​​ത്തി മ​​രം മു​​റി​​ച്ച് മാ​​റ്റു​​ക​​യും ചെ​​യ്തു.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 12 വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്ന ഓ​ഡി​റ്റിം​ഗി​നു തു​ട​ക്കം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: 12 വ​ര്‍​ഷ​മാ​യി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ മു​ട​ങ്ങി​ക്കി​ട​ന്ന ഓ​ഡി​റ്റിം​ഗി​നു തു​ട​ക്ക​മാ​യി. സം​സ​ഥാ​ന ഓ​ഡി​റ്റ് വ​കു​പ്പി​ന്‍റെ പ​ത്തം​ഗ​സം​ഘ​മാ​ണ് ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​ന്ന​ത്. ആ​ശു​പ​ത്രി​ക​ണ​ക്കു​ക​ള്‍ ശ​രി​യാ​ക്കി രേ​ഖ​ക​ള്‍ വ​കു​പ്പി​നു കൈ​മാ​റാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വൈ​കി​യ​താ​ണ് ഓ​ഡി​റ്റിം​ഗ് ന​ട​ക്കാ​തി​രു​ന്ന​തി​നു കാ​ര​ണം. ഒ​രു സാ​മ്പ​ത്തി​ക​വ​ര്‍​ഷം നൂ​റു​കോ​ടി​യി​ല്‍ കൂ​ടു​ത​ല്‍ രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഓ​രോ​വ​ര്‍​ഷ​വും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ന​ല്‍​ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. 2013 മു​ത​ല്‍ 1400 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കു​ക​ളാ​ണ് ഇ​വി​ടെ ശ​രി​യാ​ക്കാ​നു​ള്ള​ത്.

ആ​ശു​പ​ത്രി വി​ക​സ​ന ഫ​ണ്ടി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് ലോ​ക്ക​ല്‍ ഫ​ണ്ട് ഓ​ഡി​റ്റിം​ഗി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ അ​ന്ന​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​പ്പോ​ള്‍ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ദൈ​നം​ദി​ന ക​ണ​ക്കു​ക​ള്‍​മാ​ത്ര​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഓ​ഡി​റ്റിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​ത്. നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്ന് ഉ​യ​ര്‍​ന്നെ​ങ്കി​ലും പി​ന്നി​ട് അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ന്നി​രു​ന്നി​ല്ല. കേ​സ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന നി​ല​പാ​ടാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് കൈ​ക്കൊ​ണ്ട​ത്.

District News

നെടുമങ്ങാട്ട് മത്സ്യം കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മെഡിക്കല്‍ കോളജില്‍

തിരുവനന്തപുരം: നെടുമങ്ങാട് മുക്കോല ജംഗ്ഷനില്‍ നിന്നു മത്സ്യം വാങ്ങി വീട്ടിലെത്തിച്ച് പാചകം ചെയ്തു കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെ മെഡിക്കല്‍ കോളജിലും എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നെടുമങ്ങാട് പുതുക്കുളങ്ങര ചാരുംമൂട് വിപിന്‍ കോട്ടേജില്‍ ക്രിസ്റ്റല്‍ഡ (66) മകന്‍ അരുണ്‍രാജ് (41) ഭാര്യ അരുണിമരാജ് (33) മക്കളായ അബിറോണ്‍ (ഒമ്പത്) റോണീറ്റോ (നാല്) എന്നിവരാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നെടുമങ്ങാട് മുക്കോല ജംഗ്ഷനു സമീപത്തുള്ള മീന്‍കടയില്‍ നിന്നും വിപിന്‍രാജ് ഞവര ഇനത്തില്‍പ്പെട്ട മത്സ്യം വാങ്ങിയത്. വ്യാഴാഴ്ച മത്സ്യം പാചകം ചെയ്ത് കഴിച്ചതോടെയാണ് ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

ആദ്യം ശരീരമാസകലം ചൊറിച്ചില്‍ ആയിരുന്നു. പിന്നീട് വയറില്‍ പുളിച്ചു തികട്ടല്‍ തുടങ്ങി. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ആയപ്പോള്‍ കാലുകള്‍ക്ക് മരവിപ്പും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമായി. അരുണിമരാജ് ശരീരം തളര്‍ന്നു വീഴുകയും ചെയ്തു.

ഉടന്‍തന്നെ എല്ലാവരും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇവിടെ നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തിയത്. ക്രിസ്റ്റല്‍ഡയേയും വിപിന്‍രാജിനേയും അരുണ്‍രാജിനെയും മെഡിക്കല്‍ കോളജിലും മക്കളായ അബിറോണ്‍, റോണിറ്റോ എന്നിവരെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വയറിളക്കം, ഛര്‍ദ്ദി, കാല്‍മുട്ടിന് താഴെയുള്ള മരവിപ്പ്, വയര്‍ വായുനിറഞ്ഞ് അസ്വസ്ഥത, തലയ്ക്കുപെരുപ്പ് തുടങ്ങുകയാണ് രോഗങ്ങള്‍.

നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും വൈകുന്നേരങ്ങളില്‍ അനധികൃത മത്സ്യക്കച്ചവടം വ്യാപകമാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ മീന്‍ കച്ചവടം നടത്തുന്നവരെ നിയന്ത്രിക്കാന്‍ നഗരസഭയ്‌ക്കോ ആരോഗ്യവകുപ്പിനോ സാധിക്കുന്നില്ല.

മിക്ക കടകളിലും കേടായ മത്സ്യത്തിന്‍റെ യഥാര്‍ഥ അവസ്ഥ അറിയാതിരിക്കാനായി വര്‍ണവിളക്കുകള്‍ ഇട്ടാണ് കച്ചവടം നടത്തുന്നത്. കഴിഞ്ഞ മാസവും ഇത്തരത്തില്‍ രണ്ട് കുടുംബങ്ങള്‍ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്നു.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

​ഇ​ടു​ക്കി: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ല്‍​എ​മാ​രാ​യ റോ​യ് കെ. ​പൗ​ലോ​സ്, സേ​നാ​പ​തി വേ​ണു, സി​റി​യ​ക് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ യോ​ഗ​ത്തി​ലാ​ണ് ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള നി​ര്‍​ദേ​ശം.

16.2 കോ​ടി രൂപ ചെ​ല​വി​ല്‍ ന​ട​പ്പാ​ക്കു​ന്ന റോ​ഡി​ന്‍റെ​യും സം​ര​ക്ഷ​ണഭി​ത്തി​യു​ടെ​യും നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​രാ​റു​കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് കോ​ട​തി​യി​ല്‍ നി​ലനി​ല്‍​ക്കു​ന്ന​താ​ണ് ത​ട​സ​മെ​ന്ന് നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​യാ​യ കി​റ്റ്‌​കോ അ​റി​യി​ച്ചു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യശേ​ഷം റീ​ടെ​ന്‍​ഡ​ര്‍ വി​ളി​ക്കാ​ന്‍ യോ​ഗം നി​ര്‍​ദേ​ശി​ച്ചു.

വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കി​റ്റ്‌​കോ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. 9.66 കോ​ടി രൂപ ചെ​ല​വി​ല്‍ നി​ര്‍​മി​ക്കു​ന്ന 11 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ഉ​റ​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സം നീ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ത​ല​ത്തി​ല്‍ അ​നു​മ​തി തേ​ടും. 10.8 കോ​ടി​യു​ടെ ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാന്‍റി​ന് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കും.

പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. ഹോ​സ്റ്റ​ല്‍ ജൂ​ലൈ 15 മു​ത​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കും. അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ഹോ​സ്റ്റ​ല്‍ ഓ​ഗ​സ്റ്റ് അ​വ​സാ​ന​വും ഇ​ന്‍റേ​ണ്‍​സാ​യ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​ള്ള ഹോ​സ്റ്റ​ല്‍ ഡി​സം​ബ​ര്‍ 31 നും ​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കും.

വാ​ട്ട​ര്‍ ടാ​ങ്കി​ന്‍റെ നി​ര്‍​മാ​ണം ഓ​ഗ​സ്റ്റ് 20ന​കം പൂ​ര്‍​ത്തി​യാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

District News

ഗാ​സ്ട്രോ എ​ന്‍റ​റോ​ള​ജി ചി​കി​ത്സാ​രം​ഗ​ത്ത് ച​രി​ത്ര​നേ​ട്ട​വു​മാ​യി ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡിക്കൽ കോ​ള​ജ്

തി​രു​വ​ല്ല: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ധു​നി​ക ഇ​യു​എ​സ് - ആ​ർ​എ​ഫ്എ ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഗ്യാ​സ്ട്രോ എ​ന്‍റ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ദീ​പ​ക് ജോ​ൺ​സ​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്.

കൊ​ച്ചി​ക്കു പു​റ​ത്ത് ഇ​ത്ത​ര​മൊ​രു അ​ത്യാ​ധു​നി​ക എ​ൻ​ഡോ​സ്കോ​പ്പി​ക് ചി​കി​ത്സാ​രീ​തി ആ​ദ്യ​മാ​യാ​ണ് വി​ജ​യ​ക​ര​മാ​യി നി​ർ​വ​ഹി​ക്കു​ന്ന​ത്. ഗ്യാ​സ്ട്രോ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രും എ​ൻ​ഡോ​സ്കോ​പ്പി ന​ഴ്സു​മാ​രും ടെ​ക്നീ​ഷ​ന്മാ​രും അ​ട​ങ്ങി​യ സം​ഘ​മാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്.

50 വ​യ​സു​ള്ള സ്ത്രീ​യു​ടെ പാ​ൻ​ക്രി​യാ​സി​ൽ ക​ണ്ടെ​ത്തി​യ ന്യൂ​റോ എ​ൻ​ഡോ​ക്രൈ​ൻ ട്യൂ​മ​റാ​ണ് ത​ത്സ​മ​യ എ​ൻ​ഡോ​സ്കോ​പ്പി​ക് അ​ൾ​ട്രാ​സൗ​ണ്ട് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തോ​ടെ​യു​ള്ള റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി അ​ബ്ലേ​ഷ​ൻ വ​ഴി വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്ത​ത്. പ​ര​മ്പ​രാ​ഗ​ത ശ​സ്ത്ര​ക്രി​യ​ക​ളി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ട്യൂ​മ​ർ കോ​ശ​ങ്ങ​ളെ എ​ൻ​ഡോ​സ്കോ​പ്പി വ​ഴി കൃ​ത്യ​മാ​യി ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന മി​നി​മ​ലി ഇ​ൻ​വേ​സീ​വ് ചി​കി​ത്സാ​രീ​തി​യാ​ണി​ത്. രോ​ഗി​യെ യാ​തൊ​രു​വി​ധ ശാ​രീ​രി​ക​ബു​ദ്ധി​മു​ട്ടു​ക​ളും ഇ​ല്ലാ​തെ തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ സാ​ധി​ച്ചു.

അ​ഡ്വാ​ൻ​സ്ഡ് തെ​റാ​പ്യൂ​ട്ടി​ക് എ​ൻ​ഡോ​സ്കോ​പ്പി രം​ഗ​ത്ത് വ​ലി​യൊ​രു വി​പ്ല​വ​ത്തി​നാ​ണ് ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ഇ​തോ​ടെ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. പാ​ൻ​ക്രി​യാ​സ്, ലിം​ഫ് നോ​ഡു​ക​ൾ എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന മു​ഴ​ക​ൾ​ക്കും അ​തു​പോ​ലെ സീ​ലി​യാ​ക് ഗാം​ഗ്ലി​യ​ൻ അ​ധി​ഷ്ഠി​ത വേ​ദ​ന​സം​ഹാ​ര​ചി​കി​ത്സ​ക​ൾ​ക്കും ഏ​റ്റ​വും അ​നു​യോ​ജ്യ​വും ഫ​ല​പ്ര​ദ​വു​മാ​യ ചി​കി​ത്സാ​സ​മ്പ്ര​ദാ​യ​മാ​ണി​ത്.

ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള രോ​ഗീ​പ​രി​ച​ര​ണ​വും അ​ത്യാ​ധു​നി​ക ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി ന​ട​ത്തു​ന്ന നി​ര​ന്ത​ര​പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ഡോ. ​ദീ​പ​ക് ജോ​ൺ​സ​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ഈ ​വി​ജ​യ​മെ​ന്ന് കേ​ര​ളാ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി മാ​നേ​ജ​രു​മാ​യ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ൽ പ​റ​ഞ്ഞു.

District News

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് മു​ന്‍​ഗ​ണ​ന: എം​എ​ല്‍​എ

ബ​ദി​യ​ഡു​ക്ക: കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വൃ​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തീ​ക​രി​ക്കാ​നും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ ഭാ​ഗ​മാ​യി അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി, സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി, പു​തി​യ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്ക്, സി​വേ​ജ് പ്ലാ​ന്‍റ് എ​ന്നി​വ പു​തു​താ​യി​ത്തു​ട​ങ്ങാ​നു​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ.

പ്ര​തി​മാ​സ അ​വ​ലോ​ക​ന​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് എം​എ​ല്‍​എ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഉ​ള്‍​പ്പെ​ടെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന്യൂ​റോ വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണി​ത്. പൂ​ര്‍​ണ സ​ജ്ജ​മാ​യി പ്ര​വ​ര്‍​ത്ത​ന​നി​ര​ത​മാ​കു​ന്ന​തോ​ടെ കാ​സ​ര്‍​ഗോ​ട്ടെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്കും എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശ്ര​യം ആ​ക​ണ​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ന്‍റ​ണ​ല്‍ റോ​ഡു​ക​ളു​ടെ​യും ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി ത്വ​രി​ത പ്പെ​ടു​ത്താ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. കു​ടി​വെ​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യി വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു. പ​ഠ​നാ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു​വ​രു​ന്ന എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​സ്റ്റ​ല്‍ തു​റ​ന്നു​കൊ​ടു​ക്കും.

ഇ​വി​ടെ താ​മ​സ​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ക​ഴി​ഞ്ഞ​മാ​സ​ത്തെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ഹോ​സ്റ്റ​ല്‍ തു​റ​ന്ന് കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.
ന​ഴ്‌​സിം​ഗ് കോ​ള​ജി​ലെ കു​ട്ടി​ക​ള്‍​ക്കു​ള്ള ഹോ​സ്റ്റ​ലി​ന്‍റെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കാ​ന്‍റീ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ എ. ​അ​രു​ണ്‍​കു​മാ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​ജി. സി​ന്ധു, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​പ്ര​വീ​ണ്‍, ന​ഴ്‌​സിം​ഗ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശോ​ഭ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ലി​പു എ​സ്. ലോ​റ​ന്‍​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

നി​പ; ഫ​റോ​ക്ക് സ്വ​ദേ​ശി​യെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ഫ​റോ​ക്ക് സ്വ​ദേ​ശി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​ണ് രോ​ഗി​യെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. വാ​ർ​ഡി​ന് സ​മീ​പം ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

സാ​വി​ത്രി ദേ​വി സാ​ബു വാ​ർ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. പ്ര​ത്യേ​ക വാ​ർ​ഡ് പ​രി​സ​ര​ത്ത് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചു. പ​രി​സ​ര​ത്തെ പാ​ർ​ക്കിം​ഗും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ഗേ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

നി​പ്പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു 43കാ​ര​നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ലാ​ബി​ൽ ന​ട​ത്തി പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​പ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പേ ​വാ​ർ​ഡ് മേ​ഖ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന്‍റെ​യും സു​ര​ക്ഷ​യു​ടെ​യും ഭാ​ഗ​മാ​യി ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തും മു​ൻ​നി​ർ​ത്തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

District News

ഹരിത വനിതാ ബ്രിഗേഡ്: മെഡിക്കല്‍ കോളജ് കാമ്പസിലെ പരിസ്ഥിതി സംരക്ഷണം ശ്രദ്ധയാകര്‍ഷിക്കുന്നു

ഉളളൂര്‍: ഇന്‍റര്‍നാഷണല്‍ ഇയര്‍ ഓഫ് വിമന്‍ ഫാര്‍മര്‍ വര്‍ഷമായ 2026-ല്‍ പുതുതായി രൂപീകരിച്ച ഹരിത വനിതാ ബ്രിഗേഡിന്‍റെ പരിസ്ഥിതി സംരക്ഷണം ജനശ്രദ്ധയാകര്‍ഷിക്കുന്നു.

കാമ്പസിലാകെ സുഗന്ധം പരത്തുന്ന പയലാംഗ് യലാംഗ് എന്ന വൃക്ഷത്തിന്റെ തൈ നട്ടുകൊണ്ടാണ് ഹരിത വനിതാ ബ്രിഗേഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. കാട്ടു ചെമ്പകം എന്നറിയപ്പെടുന്ന വൃക്ഷത്തിന്റെ പൂവിലൂടെ കാമ്പസിനെ മൊത്തത്തില്‍ സുഗന്ധപൂരിതമാക്കുക എന്നതിനൊപ്പം കാമ്പസിനെ ഹരിതാഭവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്നതുകൂടി ലക്ഷ്യമിടുന്നു.

കാര്‍ഷിക മേഖലയില്‍ സ്ത്രീകള്‍ നല്‍കുന്ന മികച്ച സംഭാവനകളെ ആദരിക്കുന്നതിനും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ആഗോളതലത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഈ വിമന്‍ ഇയര്‍ പ്രചോദനമേകുമെന്നാണ് വനിതാ ബ്രിഗേഡിന്‍റെ പ്രതീക്ഷ.

ഹരിത വനിതാ ബ്രിഗേഡില്‍ മെഡിക്കല്‍ കോളജ്, നഴ്‌സിംഗ് കോളജ്, ഡെന്‍റല്‍ കോളജ് എന്നിവിടങ്ങളിലെ ഓരോ വകുപ്പില്‍ നിന്നും ഒരു ഫാക്കല്‍റ്റി അംഗം ഉണ്ടാകും. സന്നദ്ധപ്രവര്‍ത്തനമാണ് പരിസ്ഥിതി കാര്യനിര്‍വഹണത്തിന്‍റെ പ്രധാന അജൻഡ.

കാമ്പസിലെ എല്ലാ ഹരിത പ്രവര്‍ത്തനങ്ങളുടെയും ചുമതല വഹിക്കുന്നതിനായി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ 10 അംഗങ്ങളുടെ ഒരു കോര്‍ ടീം രൂപീകരിച്ചിട്ടുണ്ട്.

District News

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഴി​ച്ചു​പ​ണി

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​ഴി​ച്ചു​പ​ണി. പു​തി​യ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​നുശേ​ഷം ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ വ​രു​ത്തി​യ അ​ഴി​ച്ചു​പ​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ല​പ്പു​ഴ ടി​ഡി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ​ത്.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി​രു​ന്ന അ​ന​സ്ത്യേ​ഷ്യാ വി​ഭാ​ഗം അ​സോ. പ്ര​ഫ.​ഡോ. എ. ​ഹ​രി​കു​മാ​റി​നെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി പ​ക​രം ആ​ര്‍​എം​ഒ​യാ​യി​രു​ന്ന ഡോ. ​പി.​എ​ല്‍. ല​ക്ഷ്മി​യെ സൂ​പ്ര​ണ്ടാ​യി നി​യ​മി​ച്ചു.  ​ഡോ.​പി.​എ​ല്‍. ല​ക്ഷ്മി ജ​ന​റ​ല്‍ സ​ര്‍​ജറി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​ണ്. 2025 ഏ​പ്രി​ല്‍ മു​ത​ലാ​ണ് സൂ​പ്ര​ണ്ടാ​യി ഡോ. ​ഹ​രി​കു​മാ​ര്‍ ചു​മ​ത​ല​വ​ഹി​ച്ചി​രു​ന്ന​ത്.

നി​ല​വി​ലെ സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡോ. ​ഹ​രി​കു​മാ​റി​നെ  എ​പ്പോ​ൾ വി​ളി​ച്ചാ​ലും ഫോ​ൺ എ​ടു​ക്കു​ന്നി​ല്ലെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ ആ​ശു​പ​ത്രി വ​ള​പ്പി​ലെ കോ​ഫി​സ്റ്റാ​ളു​ക​ള്‍ ലേ​ലം ചെ​യ്ത് ന​ല്‍​കി​യ​ശേ​ഷം മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഉ​ട​മ​ക​ള്‍ ​അ​ന​ധി​കൃ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടും ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തും സൂ​പ്ര​ണ്ടി​നെ  ത​ൽ​സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ​

ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടാ​യി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലെ ഓ​ര്‍​ത്തോ പീ​ഡി​ക്സ് വി​ഭാ​ഗം അ​സി. പ്ര​ഫ.​ഡോ. തോ​മ​സ് കോ​ശി​യേ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം അ​സി.​പ്ര​ഫ.​ഡോ. സ​ജ്ജാ​ദി​നെ​യും നി​യ​മി​ച്ചു. എ​മ​ര്‍​ജ​ന്‍​സി മെ​ഡി​സി​ന്‍ വി​ഭാ​ഗം അ​സി. പ്ര​ഫ.​ഡോ. നി​ധി കെ. ​മോ​ഹ​ന​നാ​ണ് പു​തി​യ ട്രോ​മ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റി​ട്ട. സൂ​പ്ര​ണ്ടിം​ഗ് ഓ​ഫീ​സ​ര്‍ പി.​വി. പു​രു​ഷോ​ത്ത​മ​ന്‍റെ​യും റി​ട്ട. ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ എം. ​പെ​ണ്ണ​മ്മ​യു​ടെ​യും മ​ക​ളാ​ണ് പി.​എ​ല്‍. ല​ക്ഷ്മി. ചെ​ട്ടി​ക്കാ​ട് ന​ഗ​രാ​രോ​ഗ്യ​പ​രി​ശീ​ല​ന കേ​ന്ദ്രം പീ​ഡി​യാ​ട്രീ​ഷ​ന്‍ അ​സി.​ സ​ര്‍​ജന്‍ ഡോ. ​ഡി.​ ജ​യ​ദേ​വാ​ണ് ഭ​ര്‍​ത്താ​വ്.

Kerala

'സി​സ്റ്റം എ​റ​ർ'; മെ​ഡി​. കോ​ള​ജി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച സം​ഭ​വം അ​ധി​കൃ​ത​രു​ടെ വീ​ഴ്ച​യെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച മെ​ഡി​ക്ക​ൽ കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സ​ർ​ജ​റി, ഓ​ർ​ത്തോ വി​ഭാ​ഗം മേ​ധാ​വി​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ സ​മി​തി​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ 'സി​സ്റ്റം എ​റ​ർ' ആ​ണ് വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ​യാ​ണ് (55) ക​ഴി​ഞ്ഞ ജൂ​ൺ 1-ന് ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് വാ​ർ​ഡി​ൽ കാ​ലി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ മ​ക​ൻ ബെ​ഡി​ൽ നി​ന്നും കാ​ല് ഉ​യ​ർ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് പു​ഴു​ക്ക​ൾ കി​ട​ക്ക​യി​ലേ​ക്ക് തു​ട​രെ​ത്തു​ട​രെ വീ​ഴു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് കു​ടും​ബം പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 28-നു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഇ​ട​തു കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര പ്ര​സാ​ദി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ രോ​ഗി​ക്ക് കൃ​ത്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ.

District News

രാജി സമർപ്പിച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ഡെപ്യൂ​ട്ടി സൂ​പ്ര​ണ്ടും

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​റും ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​ര​​തീ​​ഷ് കു​​മാ​​റും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സി​​ന് രാ​ജി​ക്ക​​ത്ത് ന​​ൽ​​കി.

പു​​തി​​യ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ൻ​​കൂ​​ട്ടി ത​​ന്നെ ഇ​​രു​​വ​​രും രാ​​ജി​​ക്ക​​ത്ത് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ര​​ണ്ടു പേ​​രും ജോ​​ലിത്തി ര​​ക്കി​​ന്‍റെ പേ​​രി​​ലാ​​ണ് രാ​​ജി​​ക്ക​​ത്ത് ന​​ൽ​​കു​​ന്ന​​തെ​​ന്നാ​​ണ് പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​ത്.

പ്രി​​ൻ​​സി​​പ്പ​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​തേ​​സ​​മ​​യം സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നം വ​​രു​​ന്ന​​തു​​വ​​രെ ത​ത്​​സ്ഥി​​തി തു​​ട​​രാ​​ൻ ഇ​​രു​​വ​​ർ​​ക്കും നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ് പ്രി​​ൻ​​സി​​പ്പ​​ൽ.

Kerala

ശു​ചി​മു​റി​യി​ലൂ​ടെ കു​ഞ്ഞി​നെ വ​ലി​ച്ചെ​റി​ഞ്ഞ അ​മ്മ​യ്ക്ക് മാ​ന​സാ​ന്ത​രം; കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യം

ആ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ലൂ​ടെ ന​വ​ജാ​ത ശി​ശു​വി​നെ വ​ലി​ച്ചെ​റി​ഞ്ഞ പെ​ൺ​കു​ട്ടി​യ്ക്ക് കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യം. കു​ഞ്ഞി​നെ ത​നി​ക്ക് തി​രി​കെ വേ​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​ധി​കൃ​ത​ർ‌ കു​ട്ടി​യെ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി ആ​വ​ശ്യ​വു​മാ​യെ​ത്തി​യ​ത്. പ്ര​സ​വി​ച്ച ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ കു​ഞ്ഞി​നെ വേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി.

കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​മ്മ​യ്‌​ക്കൊ​പ്പം കു​ഞ്ഞി​നെ വി​ടു​ന്ന​തി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കു​ഞ്ഞി​നെ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ ദ​ത്തെ​ടു​ക്ക​ല്‍ കേ​ന്ദ്ര​മാ​യ മ​ണ്ണ​ഞ്ചേ​രി ശി​ശു​വി​കാ​സം ഭ​വ​നി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രോ​ട് പെ​ണ്‍​കു​ട്ടി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യ കൗ​ണ്‍​സ​ലിം​ഗി​ന് ഒ​ടു​വി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി സം​സാ​രി​ക്കു​ക​യും കു​ഞ്ഞി​നെ തി​രി​കെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

Kerala

രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംഭവം പ്രത്യേക സമിതി അന്വേഷിക്കും. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നല്കണം. കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബൈ​ക്ക് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യു​ടെ കാ​ലാ​ണ് പു​ഴു അ​രി​ച്ച നി​ല​യി​ലാ​യ​ത്. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഈ ​ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം 28നാ​യി​രു​ന്നു രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ന് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളു​ടെ കാ​ലി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​മ്പി​യി​ട്ടി​രു​ന്നു.

സ​ർ​ജ​റി​ക്ക് ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് അ​ഞ്ച് ദി​വ​സ​ത്തെ ഐ​സി​യു വാ​സ​ത്തി​ന് ശേ​ഷം ഇ​യാ​ളെ ജ​ന​റ​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന ഈ ​സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

വാ​ർ​ഡി​ലെ​ത്തി​ച്ച രോ​ഗി​യു​ടെ കെ​ട്ടി​വെ​ച്ചി​രു​ന്ന കാ​ലി​ൽ പു​ഴു​ക്ക​ൾ അ​രി​ക്കു​ന്ന​താ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു​ക്ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ക​ടു​ത്ത അ​നാ​സ്ഥ​യി​ൽ പ്ര​കോ​പി​ത​രാ​യ ബ​ന്ധു​ക്ക​ൾ വാ​ർ​ഡി​ൽ വ​ലി​യ രീ​തി​യി​ൽ ബ​ഹ​ളം വെ​ക്കു​ക​യും പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ബ​ന്ധു​ക്ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഒ​ടു​വി​ൽ മു​റി​വ് വൃ​ത്തി​യാ​ക്കു​ക​യും രോ​ഗി​യെ അ​ടി​യ​ന്ത​ര​മാ​യി വീ​ണ്ടും ഐ​സി​യു​വി​ലേ​ക്ക് ത​ന്നെ മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Kerala

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ദുരിതം: സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് കോടതി

കൊ​​​ച്ചി: മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന ദു​​​രി​​​തം പ​​​ഠി​​​ക്കാ​​​ന്‍ സ​​​ര്‍ക്കാ​​​ര്‍ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളോ​​​ടു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും അ​​​ധി​​​കൃ​​​ത​​​രു​​​ടെ​​​യും മോ​​​ശം സ​​​മീ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി ഏ​​​റി​​​വ​​​രു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍റെ വാ​​​ക്കാ​​​ലു​​​ള്ള നി​​​ര്‍ദേ​​​ശം.

പ​​​ഠ​​​ന​​​കാ​​​ല​​​ത്ത് ത​​​നി​​​ക്കു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന പീ​​​ഡ​​​നം ഈ ​​​കു​​​ട്ടി​​​ക​​​ളും അ​​​നു​​​ഭ​​​വി​​​ക്ക​​​ട്ടേ​​​യെ​​​ന്ന അ​​​മ്മാ​​​യി​​​യ​​​മ്മ സി​​​ന്‍ഡ്രോം ആ​​​കാം മി​​​ടു​​​ക്ക​​​ന്‍മാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി ഇ​​​ന്‍റേ​​​ണ​​​ല്‍ മാ​​​ര്‍ക്കി​​​ന്‍റെ പേ​​​രി​​​ല്‍ ത​​​ക​​​ര്‍ക്കു​​​ന്ന ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ക്കു കാ​​​ര​​​ണ​​​മെ​​​ന്നും കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍ഥി നി​​​തി​​​ന്‍ രാ​​​ജി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ അ​​​ധ്യാ​​​പ​​​ക​​​ന്‍ ഡോ. ​​​എം.​​​കെ. റാ​​​മി​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യ​​​ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ര്‍ശം.

അ​​​ച്ച​​​ട​​​ക്ക​​​കാ​​​ര്യ​​​ത്തി​​​ല്‍ ക​​​ണി​​​ശ​​​ത കാ​​​ട്ടു​​​ന്ന ത​​​ന്നോ​​​ട് കു​​​ട്ടി​​​ക​​​ള്‍ക്കു ദേ​​​ഷ്യ​​​മാ​​​ണെ​​​ന്നും താ​​​ന​​​ല്ല നി​​​തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഡോ. ​​​റാ​​​മി​​​ന്‍റെ വാ​​​ദം. മാ​​​ധ്യ​​​മ വി​​​ചാ​​​ര​​​ണ കോ​​​ട​​​തി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ല്‍, ഹ​​​ര്‍ജി​​​ക്കാ​​​ര​​​നെ​​​തി​​​രേ കു​​​ട്ടി​​​ക​​​ളു​​​ടെ​​​യ​​​ട​​​ക്കം മൊ​​​ഴി​​​യു​​​ണ്ടെ​​​ന്നും മ​​​റ്റു തെ​​​ളി​​​വു​​​ക​​​ളു​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദം. ഹ​​​ര്‍ജി തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

ശ​സ്ത്ര​ക്രി​യ ചെ​യ്ത കാ​ലി​ൽ പു​ഴു​വ​രി​ച്ചു; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യു​ടെ കാ​ലി​ൽ പു​ഴു​വ​രി​ച്ച​താ​യി പ​രാ​തി. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നാ​ണ് ദു​ര​നു​ഭ​വം ‌ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര ചി​കി​ത്സാ​പ്പി​ഴ​വാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മേ​യ് 28ന് ​ന​ട​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​മ്പി​യി​ടു​ക​യും ചെ​യ്തി​രു​ന്നു.

സ​ർ​ജ​റി​ക്ക് ശേ​ഷം ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഇ​യാ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് രോ​ഗി​യെ ജ​ന​റ​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴാ​ണ് കാ​ലി​ൽ പു​ഴു​വ​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

രോ​ഗി​യു​ടെ അ​വ​സ്ഥ​യി​ൽ പ്ര​കോ​പി​ത​രാ​യ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രോ​ഗി​യെ അ​ടി​യ​ന്ത​ര​മാ​യി വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​ക്കു സാ​ധ്യ​ത. ഡോ​ക്ട​ർ​മാ​രാ​യ അ​നി​ത കു​മാ​രി, സ്മി​ത എ​ന്നി​വ​ർ​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​എം​ഇ​യോ​ട് (ഡ​യ​റ​ക്ട​ർ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ) ആ​രോ​ഗ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ലെ 12 പി​ജി വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ മാ​ന​സി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​ത്.

അ​ന്വേ​ഷി മൂ​ന്നം​ഗ സ​മി​തി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഡി​എം​ഇ​യ്ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. പ​രാ​തി ശ​രി​വ​യ്ക്കു​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടും അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി സ​മി​തി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പൊ​തു​വേ​ദി​യി​ലും രോ​ഗി​ക​ളു​ടെ മു​ന്നി​ലും​വ​ച്ച് അ​ധ്യാ​പ​ക​ർ ത​ങ്ങ​ളെ നി​ര​ന്ത​രം അ​പ​മാ​നി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്നാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി. ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം കാ​ര​ണം ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാ​ഴ്ച​യോ​ളം അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും അ​പ​മാ​നി​ക്ക​ലും മാ​ന​സി​ക​പീ​ഡ​ന​വും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

Kerala

തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം; തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം. മ​ര​ത്തി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യ ഭ​ര​ത​ന്നൂ​ർ ക​രി​ങ്ക​ട സ്വ​ദേ​ശി​യാ​യ മ​ധു​വി​ന്‍റെ തു​ന്ന​ലി​ട്ട മു​റി​വി​നു​ള്ളി​ൽ നി​ന്ന് മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ച്ച് 21ന് ​ആ​യി​രു​ന്നു മ​ധു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കാ​ലി​ന്‍റെ എ​ക്സ്റേ എ​ടു​ക്കു​ക​യും മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​ധു​വി​നെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷ​വും മു​റി​വ് ഉ​ണ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ​ത്. വി​ദ​ഗ്‌​ധ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​റി​വി​നു​ള്ളി​ൽ മ​ര​ക്ക​ഷ​ണം ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മ​ര​ക്ക​ഷ​ണം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സാ​പ്പി​ഴ​വി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു.

District News

മെ​ഡി​ക്കൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ള്ള​മെ​ത്തി

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ള്ള​​മെ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് വെ​​ള്ള​​മെ​​ത്തി​​ക്കു​​ന്ന പൈ​​പ്പ് പൊ​​ട്ടി വെ​​ള്ളം മു​​ട​​ങ്ങി​​യി​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ ര​​ണ്ടോ​​ടെ​​യാ​​ണ് പൈ​​പ്പ് പൊ​​ട്ടി​​യ​​ത്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​താ​​ള​​ത്തി​​ലാ​​യി. ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ അ​​ട​​ക്കം വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ മു​​ട​​ങ്ങി. രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും പ്രാ​​ഥ​​മി​​ക കൃ​​ത്യം നി​​ർ​​വ​​ഹി​​ക്കാ​​ൻ വെ​​ള്ള​​മി​​ല്ലാ​​തെ വ​​ല​​ഞ്ഞു.

വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി​​യു​​ടെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ന് സ​​മീ​​പ​​മു​​ള്ള ട്രീ​​റ്റ്മെ​​ന്‍റ് പ്ലാ​​ന്‍റി​​ൽ നി​​ന്ന് നേ​​രി​​ട്ടാ​​ണ് ഇ​​വി​​ടേ​​ക്ക് വെ​​ള്ള​​മെ​​ത്തി​​ക്കു​​ന്ന​​ത്. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കോ​​മ്പൗ​​ണ്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഡി​​സി​​എ​​ച്ച് ലാ​​ബി​​ന്‍റെ ഉ​​ള്ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ജ​​ല​​വി​​ത​​ര​​ണ പൈ​​പ്പ് പൊ​​ട്ടി​​യ​​താ​​ണ് വെ​​ള്ളം മു​​ട​​ങ്ങാ​​ൻ കാ​​ര​​ണം. തു​​ട​​ർ​​ന്ന് രാ​​വി​​ലെ മു​​ത​​ൽ പൈ​​പ്പ് ന​​ന്നാ​​ക്കാ​​ൻ ശ്ര​​മം ന​​ട​​ന്നെ​​ങ്കി​​ലും രാ​​ത്രി​​യി​​ലും ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. വ്യാ​​ഴാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​ണ് ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ച്ച് ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ള്ള​​മെ​​ത്തി​​യ​​ത്. ഒ​​രാ​​ഴ്ച മു​​മ്പും ആ​​ശു​​പ​​ത്രി​​യി​​ൽ വെ​​ള്ളം മു​​ട​​ങ്ങി ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി വ​​ന്നി​​രു​​ന്നു.

Kerala

മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് മ​ർ​ദ​നം; പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ആ​റം​ഗ സം​ഘം മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സെ​ക്യൂ​രി​റ്റി സൂ​പ്പ​ര്‍ വൈ​സ​റാ​യ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി പ്ര​ശാ​ന്ത​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

രോ​ഗി​യു​ടെ കൂ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ശു​പ​ത്രി​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി​യ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ക​ഴു​ത്തി​നു പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ മ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

National

ആ​ർ.​ജി ക​ർ സം​ഭ​വം: കോ​ൽ​ക്ക​ത്ത മു​ൻ പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഐ​പി​എ​സ് ഓ​ഫീ​സ​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ബം​ഗാ​ൾ സ​ർ​ക്കാ​ർ

കോ​ൽ​ക്ക​ത്ത: രാ​ജ്യ​ത്തെ​യാ​കെ ന​ടു​ക്കി​യ കോ​ൽ​ക്ക​ത്ത ആ​ർ.​ജി ക​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ർ ഡോ​ക്ട​റു​ടെ പീ​ഡ​ന-​കൊ​ല​പാ​ത​ക കേ​സി​ലെ പ്രാ​രം​ഭ അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്ന് മൂ​ന്ന് മു​തി​ർ​ന്ന ഐ​പി​എ​സ് ഓ​ഫീ​സ​ർ​മാ​രെ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു.

കോ​ൽ​ക്ക​ത്ത മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​നീ​ത് ഗോ​യ​ൽ, മു​ൻ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രാ​യ അ​ഭി​ഷേ​ക് ഗു​പ്ത, ഇ​ന്ദി​ര മു​ഖ​ർ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ, കേ​സി​ൽ നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഈ ​അ​ടി​യ​ന്ത​ര ന​ട​പ​ടി.

 

 

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഗു​രു​ത​ര വീ​ഴ്ച; യു​വാ​വി​ന്‍റെ സ്‌​കാ​നിം​ഗ് റി​പ്പോ​ർ​ട്ടി​ൽ 'ഗ​ർ​ഭ​പാ​ത്രം'!

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ളി​ൽ അ​തീ​വ ഗു​രു​ത​ര​മാ​യ വീ​ഴ്ച. വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ 24 വ​യ​സ്സു​കാ​ര​ന്‍റെ സ്‌​കാ​നിം​ഗ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഗ​ർ​ഭ​പാ​ത്ര​വും അ​ണ്ഡാ​ശ​യ​വും സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്ന വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കി​യ​ത്. ക​ഴ​ക്കൂ​ട്ടം നെ​ഹ്‌​റു ജം​ഗ്ഷ​ൻ സ്വ​ദേ​ശി​യാ​യ ഷി​ഹാ​സി​നാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 15-നാ​ണ് ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ഷി​ഹാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ തേ​ടി​യ​ത്. വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗി​ന് നി​ർ​ദേ​ശി​ച്ചു.
ഫെ​ബ്രു​വ​രി 16ന് ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ വെ​ച്ച് ത​ന്നെ സ്കാ​നിം​ഗ് ന​ട​ത്തി. എ​ന്നാ​ൽ അ​ന്ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ൽ ഒ​രു പു​രു​ഷ​ന്‍റെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത ഗ​ർ​ഭ​പാ​ത്രം, അ​ണ്ഡാ​ശ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടു.

വേ​ദ​ന കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്ന് ഷി​ഹാ​സ് റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ന്ന് ഐ​രാ​ണി​മു​ട്ടം ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മ​റ്റൊ​രു ഡോ​ക്ട​റെ കാ​ണാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ടി​ലെ ഈ ​അ​ബ​ദ്ധം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. റി​പ്പോ​ർ​ട്ട് ക​ണ്ട ഡോ​ക്ട​ർ അ​ത്ഭു​ത​പ്പെ​ടു​ക​യും ഷി​ഹാ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യു​മാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തി​യ ഷി​ഹാ​സി​നോ​ട് ജീ​വ​ന​ക്കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്. തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ അ​ത് വാ​ങ്ങി ചു​രു​ട്ടി​ക്കൂ​ട്ടി​യ​താ​യും പി​ന്നീ​ട് പ്ര​തി​ഷേ​ധി​ച്ച​പ്പോ​ഴാ​ണ് തെ​റ്റ് തി​രു​ത്തി പു​തി​യ പ്രി​ന്‍റ് ന​ൽ​കി​യ​തെ​ന്നും ഷി​ഹാ​സ് പ​റ​ഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഈ ​അ​നാ​സ്ഥ​യ്ക്കെ​തി​രെ ഷി​ഹാ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ടി​നും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യ ഇ​ത്ത​രം പി​ഴ​വു​ക​ൾ രോ​ഗി​ക​ളു​ടെ ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Kerala

മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണ് ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ച​​​ക്ക​​​ര​​​ക്ക​​​ൽ: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കെ​​​ട്ടി​​​ട​​​ത്തി​​​ൽനി​​​ന്നു വീ​​​ണു ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. ബി​​​ഡി​​​എ​​​സ് ഒ​​​ന്നാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി നി​​​ധി​​​ൻ​​​രാ​​​ജാ​​​ണ് (23) മ​​​രി​​​ച്ച​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചാ​​​ല​​​ക്ക​​​ട​​​വ് സ്വ​​​ദേ​​​ശി വൈ.​​​എ​​​ൽ. രാ​​​ജ​​​ൻ-​​​സി.​​​ആ​​​ർ. ല​​​ത ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

നി​​​ധി​​​ൻ​​​രാ​​​ജ് ലി​​​ഫ്റ്റി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പോ​​​ലീ​​​സ് മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലേ​​​ക്ക് കൊ​​​ണ്ടു​​പോ​​​കും.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലെ തീ​പി​ടു​ത്തം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സം​ഭ​വ​ത്തി​ൽ ഐ​സി​യു​വി​ൽ​നി​ന്നു മാ​റ്റി​യ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ലെ സ​ർ​ജി​ക്ക​ൽ ഐ​സി​യു​വി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ൽ​കി​യ​ത്. അ​ഞ്ച് ആ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

ഐ​സി​യു​വി​ൽ​നി​ന്നു രോ​ഗി​ക​ളെ യ​ഥാ​സ​മ​യം മാ​റ്റു​ന്ന​തി​നാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ, അ​ഞ്ചു രോ​ഗി​ക​ളു​ടെ മ​ര​ണ​കാ​ര​ണം, പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ വ​സ്തു​ത​ക​ൾ, ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ന്‍റെ അ​ഭി​പ്രാ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ചാ​യി​രി​ക്ക​ണം റി​പ്പോ​ര്‍​ട്ടെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ഡോ​ക്ട​ർ​മാ​ർ, മ​റ്റ് ജീ​വ​ന​ക്കാ​ർ, കൂ​ട്ടി​രി​പ്പു​കാ​ർ, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ എ​ന്നി​വ​രു​ടെ മൊ​ഴി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പാ​ക്ക​ണം. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രി​ന്‍റെ​യും ഡി​എം​ഇ​യു​ടെ​യും പ്ര​തി​നി​ധി മേ​യ് എ​ട്ടി​ന് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​പി​ടി​ത്തം; ഡി​എം​ഇ​യ്ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി സൂ​പ്ര​ണ്ട് 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഡി​എം​ഇ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി സൂ​പ്ര​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന് ശേ​ഷം രോ​ഗി​ക​ളെ മാ​റ്റി​യ​ത് കൃ​ത്യ​മാ​യ ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ദി​വ​സ​വും അ​ടു​ത്ത ദി​വ​സ​വും ആ​ശു​പ​ത്രി​യി​ൽ സം​ഭ​വി​ച്ച മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കൈ​മാ​റി. അ​ഞ്ച് പേ​രു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണം ഗു​രു​ത​ര പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് സ്ഥി​തി വ​ഷ​ളാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ഐ​സി​യു​വി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് അ​മ്പ്യൂ ബാ​ഗ് സ​പ്പോ​ർ​ട്ടും ഓ​ക്സി​ജ​ൻ സ​ഹാ​യ​വും ന​ൽ​കി​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കൂ എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ‍​യു​ന്നു. ‌

രോ​ഗി​ക​ളെ മാ​റ്റു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഒ​ൻ​പ​ത് ജീ​വ​ന​ക്കാ​ർ​ക്കും ചി​കി​ത്സ ന​ൽ​കി​യെ​ന്നാ​ണ് ന്യൂ​റോ സ​ർ​ജ​റി, സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​മാ​ർ സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

തിരു. മെഡിക്കൽ കോളജിൽ അഞ്ച് മരണം: വസ്തുതാ വിരുദ്ധമെന്ന് ആശുപത്രി അധികൃതർ

തിരുവനന്തപുരം: മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജറി ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ചു രോഗികളുടെ മരണവും കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തവും കോർത്തിണക്കി മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് വ്യക്തമായതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് വിഭാഗം മരണകാരണം രോഗികളുടെ അപകടവുമായി ബന്ധപ്പെട്ടാണെന്നും തീപിടിത്തവുമായി ബന്ധമില്ലെന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇതു സംബന്ധിച്ച് യാതൊരുവിധ പരാതിയും ലഭിച്ചിട്ടില്ല.

അതിനാൽ ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് മാധ്യമങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Kerala

മെഡിക്കൽ കോളജ് തീപിടിത്തം: പുതിയ ഐസിയു യൂണിറ്റ് ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടിച്ച സമയത്ത് ഉണ്ടായിരുന്ന 31 രോഗികളെ മറ്റു ഐസിയു വിഭാഗങ്ങളിലേക്ക് മാറ്റി പ്രവേശിപ്പിച്ചെന്നും ആവശ്യമായ ചികിത്സ തുടരുന്നതിനായി ഒരു പുതിയ ഐസിയു യൂണിറ്റ് അടിയന്തരമായി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

സംഭവത്തിൽ രോഗികൾക്ക് പൊള്ളലോ മറ്റു ശാരീരിക പരിക്കുകളോ ഉണ്ടായിട്ടില്ല. എല്ലാ രോഗികൾക്കും ഇതിനുമുമ്പ് ലഭിച്ചുകൊണ്ടിരുന്ന ക്രിട്ടിക്കൽ കെയർ ചികിത്സകൾ തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു.

മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐസിയുവിൽ നടന്ന തീ പിടിത്തവുമായി ബന്ധപ്പെട്ട് മറ്റു വാർഡുകളിലേക്ക് മാറ്റിയ രോഗികൾക്ക് പുതുതായി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായതായും ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളെ സന്ദർശിച്ച ശേഷമുള്ള മെഡിക്കൽ ബോർഡ് യോഗമാണ് രോഗികളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യക്തമാക്കിയത്.

ആശുപത്രി സ്റ്റാഫുകളിൽ ചിലർക്ക് പുക ശ്വസിച്ചതുമൂലം നേരിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരുടേയും നില തൃപ്തികരമാണ്. രോഗികളുടെ സുരക്ഷയുംതുടർ ചികിത്സയും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബുള്ളറ്റിനിൽ പറയുന്നു.

 

 

Kerala

തി​രു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ തീ​പി​ടി​ത്തം; അ​പ​ക​ട​മു​ണ്ടാ​യ​ത് മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ഷോ​ർ​ട് സ​ർ​ക്യൂ​ട്ട് മൂ​ലം. ര​ണ്ടാം നി​ല​യി​ലെ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ പോ​ർ​ട്ട​ബി​ൾ വെ​ന്‍റി​ലേ​റ്റ​ർ മെ​ഷീ​ൻ ആ​ണ് ക​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ഐ​സി​യു​വി​ൽ ഉ​ള്ള രോ​ഗി​ക​ളെ​യും സ്റ്റാ​ഫി​നെ​യും മാ​റ്റി. ഈ ​ബ്ലോ​ക്കി​ൽ നി​ര​വ​ധി രോ​ഗി​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന രോ​ഗി​ക​ളെ ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റി.

തീ ​പ​ട​രാ​തി​രി​ക്കാ​ന്‍ ഓ​ക്‌​സി​ജ​ന്‍ ഓ​ഫ് ചെ​യ്തു. രോ​ഗി​ക​ളെ വെ​ന്‍റി​ലേ​റ്റ​റോ​ട് കൂ​ടി മാ​റ്റി. ആ​ര്‍​ക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​ഴു​വ​ന്‍ രോ​ഗി​ക​ളെ​യും മാ​റ്റി​യെ​ന്നും കേ​ടു​പാ​ടു​ക​ള്‍ വ​ന്ന ചി​ല ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​ത്ര​മേ മാ​റ്റാ​നു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

തി ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് വ​ലി​യ തോ​തി​ൽ പു​ക ഉ​യ​ർ​ന്ന​ത് നി​ര​വ​ധി പേ​ർ​ക്ക് ശ്വാ​സ​ത​ട​സം നേ​രി​ട്ടു. ഗ്ലാ​സ് ഡോ​റു​ക​ൾ ത​ക​ർ​ത്താ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ആ​ശു​പ​ത്രി​ജീ​വ​ന​ക്കാ​രും ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രെ​യും സു​ര​ക്ഷി​ത​രാ​യി മാ​റ്റി​യെ​ന്നും ആ​ശ​ങ്കപെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മേ​യ​ർ വ്യക്തമാക്കി.

33 രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും സൂ​പ്ര​ണ്ട് ഡോ. ​ജ​യ​ച​ന്ദ്ര​ൻ അറിയിച്ചു. രോ​ഗി​ക​ൾ​ക്ക് ശ്വാ​സ ത​ട​സം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി ഓ​ക്സി​ജ​ൻ ട്യൂ​ബ് ജീ​വ​ന​ക്കാ​ർ ഓ​ഫ്‌ ചെ​യ്ത​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യി​രു​ന്നു

ചാ​ക്ക, ചെ​ങ്ക​ൽ ചൂ​ള സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ആ​റു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്‌​സ്‌ സം​ഘ​മാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ​ത്.

തീ​പി​ടു​ത്തം വെ​ന്‍റി​ലേ​റ്റ​ര്‍ മെ​ഷീ​നി​ല്‍ നി​ന്ന് ത​ന്നെ​യെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് സ്ഥി​രീ​ക​രി​ച്ചു. തീ ​പി​ടു​ത്ത​ത്തി​ന് പു​റ​മേ പു​ക​യും ഉ​ണ്ടാ​യി. ചെ​റി​യ തീ​പി​ടി​ത്തം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത് – റീ​ജ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ റ​ഷീ​ദ് .കെ ​പ​റ​ഞ്ഞു.

 

 

Latest News

Corehub Up